ഒരു സമുദായനേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്ന്

16 second read

തിരുവനന്തപുരം: ഒരു സമുദായനേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്നു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നവോത്ഥാനമൂല്യങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാണ് കേരളത്തിന്റെ ശക്തി. അല്ലാതെ ഇപ്പോള്‍ ഇറങ്ങി നടക്കുന്നവരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച സമുദായനേതാക്കളുടെ യോഗത്തിലാണ് എന്‍എസ്എസിനെ വെള്ളാപ്പള്ളി വിമര്‍ശിച്ചത്.

എന്‍എസ്എസും യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും പങ്കെടുക്കുന്നില്ല. എസ്എന്‍ഡിപിയും കെപിഎംഎസും അടക്കം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ യോഗത്തിനുണ്ട്. ആകെ 190 സമുദായ സംഘടനകളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രശ്നത്തില്‍ തുടക്കം മുതല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച എന്‍എസ്എസ് , പങ്കെടുക്കാത്തതിന്റെ കാരണം പിന്നീടറിയിക്കാം എന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് പറയാനുള്ളത് നേരിട്ട് പറയുന്നതിനുള്ള അവസരം എന്നതിനപ്പുറം സമുദായസംഘടനകളുടെ നിലപാടിന് യോഗത്തില്‍ പ്രസക്തിയുണ്ടാവില്ല എന്ന വികാരത്തിലാണ് എന്‍എസ്എസ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…