‘മുഖ്യമന്ത്രി എത്ര ക്രൂരന്‍’ എന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് : മന്ത്രി പി.എ.മുഹമ്മദ് റിയാസ്

18 second read

തിരുവനന്തപുരം: മുഖ്യമന്ത്രി എത്ര ക്രൂരന്‍ എന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സര്‍ക്കാരിനെതിരെ ഒന്നുംപറയാന്‍ കിട്ടാത്തവരാണ് രാഷ്ട്രീയ അജന്‍ഡയായി പ്രചരണം നടത്തുന്നത്. നിലവാരം താഴ്ന്ന ഏര്‍പ്പാടാണ് നാട്ടില്‍ നടക്കുന്നത്. മൈക്ക് വിവാദത്തില്‍ കേസ് വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

”മുഖ്യമന്ത്രി എത്ര ക്രൂരന്‍, ഈ സര്‍ക്കാര്‍ എന്തൊരു ക്രൂരതകാട്ടുന്ന സര്‍ക്കാരാണ് എന്നു തോന്നുന്ന പ്രചരണമാണ് ഇവിടെ നടക്കുന്നത്. ആ കേസ് പിന്‍വലിക്കണമെന്ന നിലപാട് മുഖ്യമന്ത്രി തന്നെ സ്വീകരിച്ചു. മുഖ്യമന്ത്രി അത് പറയണമെങ്കില്‍ ആ കേസെടുത്തത് ശരിയല്ലെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടെന്നത് മനസ്സിലാക്കണം. എന്നാലിവിടെ അത് ആരും പറഞ്ഞു പോകുന്നില്ല. കോണ്‍ഗ്രസ് നേതാക്കളും അത് മിണ്ടുന്നില്ല.കേരളത്തില്‍ ഒരു ദിവസം ശരാശരി ആയിരത്തോളം കേസുകളെടുക്കുന്നുണ്ട്. ഇതൊക്കെ ആഭ്യന്തരവകുപ്പ് മന്ത്രി അറിഞ്ഞിട്ടാണോ? ഇനി എതെങ്കിലും മന്ത്രിയുമായി ബന്ധപ്പെട്ടുള്ള പരിപാടിയുമായി ബന്ധപ്പെട്ട് കേസ് വരുന്നതും മന്ത്രി അറിഞ്ഞല്ലല്ലോ. മൈക്കുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും ബോധപൂര്‍വം തിരിച്ചുവിടാനുള്ള നിലവാരം താഴ്ന്ന ഏര്‍പ്പാടാണ് നാട്ടില്‍ നടക്കുന്നത് ഇതിന് പിന്നില്‍ രാഷ്ട്രീയ അജന്‍ഡയുണ്ട്. എന്തും മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും പ്രചരിപ്പിക്കാന്‍ കരാറെടുത്തവരാണ് ഇതിന് പിന്നില്‍”- മുഹമ്മദ് റിയാസ് പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍: ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്…