‘ഒരതിഥി’ കാരണം മൈക്ക് തകരാറിലായി കേസില്‍പ്പെട്ട രഞ്ജിത്തിനോട് ക്ഷമാപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

17 second read

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിനിടെ മൈക്ക് തകരാറിലായി കേസില്‍പ്പെട്ട രഞ്ജിത്തിനോട് ക്ഷമാപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തില്‍, വി.ടി. ബല്‍റാം എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക് പോസ്റ്റിട്ടത്.

പ്രിയ രഞ്ജിത്ത്, ഞങ്ങള്‍ ക്ഷണിച്ച് വരുത്തിയ അതിഥിയുടെ ഔചിത്യക്കുറവും അഹങ്കാരവും കാരണം താങ്കള്‍ക്കും താങ്കളുടെ സംരംഭത്തിനുമുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തുന്നു. – രാഹുല്‍ ഫെയ്‌സ്ബുകില്‍ കുറിച്ചു.

പരിപാടിയില്‍ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് വി.ടി. ബല്‍റാം പോസ്റ്റിട്ടത്. നിയമനടപടികള്‍ കാരണം രഞ്ജിത്തിനുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടെയുണ്ടാകുമെന്നും ബല്‍റാം കുറിച്ചു.

കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു മൈക്ക് തടസ്സപ്പെട്ടത്. കന്റോണ്‍മെന്റ് പൊലീസ് സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ട് കേസ് അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍: ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്…