ഇന്നു കര്‍ക്കടകം ഒന്ന്; രാമായണമാസാരംഭം, കര്‍ക്കടകവാവുബലിയും ഇന്നു തന്നെ..

16 second read

ഇന്നു കര്‍ക്കടകം ഒന്ന്; രാമായണമാസാരംഭം. കര്‍ക്കടകവാവുബലിയും ഇന്നു തന്നെ. പിതൃപുണ്യം തേടിയുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നു. ആലുവ ശിവക്ഷേത്രം, ശംഖുമുഖം കടപ്പുറം, പമ്പ, വയനാട് തിരുനെല്ലി പാപനാശം, തിരുവല്ലം പരശുരാമ ക്ഷേത്രം, കണ്ണൂര്‍ പയ്യാമ്പലം കടപ്പുറം, ആലപ്പുഴ കടപ്പുറം, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം, തിരുനാവായ നാവ മുകുന്ദ ക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണം നടക്കുന്നുണ്ട്.

കര്‍ക്കിടകവാവു ബലിയും രാമായണമാസാരംഭവും ഒരേ ഒരേ ദിവസം വരുന്നുവെന്ന പ്രത്യേകതയുണ്ട്. അതിനാല്‍ തന്നെ വന്‍ ജനാവലിയാണ് പിതൃതര്‍പ്പണത്തിനായി വിവിധ ഇടങ്ങളില്‍ എത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 15, 16 ദിവസങ്ങളിലായി കര്‍ക്കടക അമാവാസി വരുന്നുണ്ടെങ്കിലും ബലിതര്‍പ്പണത്തിനു സ്വീകരിക്കുന്നതു മാസത്തില്‍ ആദ്യം വരുന്ന അമാവാസിയാണ്. കര്‍ക്കടകം അവസാനിക്കുന്ന ഓഗസ്റ്റ് 16 വരെയാണു രാമായണമാസമായി ആചരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍: ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്…