മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് നിയമനം ദേശീയതലത്തില്‍ ഉയര്‍ത്തും

17 second read

തിരുവനന്തപുരം: സര്‍വകലാശാല നിയമന വിവാദങ്ങള്‍ക്കു പിന്നാലെ മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് വിഷയവും ദേശീയശ്രദ്ധയിലേക്ക് ഉയര്‍ത്താന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുതിര്‍ന്ന അഭിഭാഷകരമായി സംസാരിച്ചെങ്കിലും ഉപദേശത്തിന് 45 ലക്ഷം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാരിനെ പരിഹസിക്കുകയും ചെയ്തു. സംസ്‌കൃത കോളജിന് മുന്‍പിലെ പോസ്റ്റര്‍ വിഷയത്തിലും ഗവര്‍ണര്‍ പ്രതികരിച്ചു. പഠിച്ചതേ പാടുവെന്നാണ് എസ്എഫ്‌ഐക്കുനേരെയുള്ള വിമര്‍ശനം.

പിറന്നാള്‍ ആശംസകള്‍ക്കു നന്ദി പറഞ്ഞുതുടങ്ങിയ ഗവര്‍ണര്‍, പ്രിയാ വര്‍ഗീസിന്റെ നിയമനം, കെ.കെ.രാഗേഷിന്റെ മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്ഥാനമാണ് കാരണമെന്ന് ആദ്യം മറുപടി നല്‍കി. കോടതിവിധിയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്നാലെ പഴ്‌സനല്‍ സ്റ്റാഫ് വിഷയമുയര്‍ത്തിയ ഗവര്‍ണര്‍, മൈനസ് 40 ഡിഗ്രിയില്‍ സേവനം ചെയ്യുന്ന സൈനികര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ 10 വര്‍ഷം കാത്തിരിക്കേണ്ടപ്പോള്‍. കേരളത്തില്‍ മന്ത്രിമാരുടെ സ്റ്റാഫിനു പെന്‍ഷന്‍ ലഭിക്കാന്‍ രണ്ടു വര്‍ഷം മതിയെന്നും ഇതു കൊള്ളയാണെന്നും വിമര്‍ശിച്ചു. കാലതാമസമില്ലാതെ എന്തുണ്ടാകുമെന്ന് കാണാമെന്നും മുതിര്‍ന്ന അഭിഭാഷകരുമായി സംസാരിച്ചെങ്കിലും 45 ലക്ഷം നല്‍കേണ്ടതില്ലെന്നും സര്‍ക്കാരിനെ പരിഹാസിച്ചു.

തിരുവനന്തപുരം സംസ്‌കൃത കോളജിലെ എസ്എഫ്‌ഐയുടെ വിവാദ ബാനര്‍ വിഷയത്തില്‍, പഠിച്ചതേ പാടുവെന്ന് എസ്എഫ്‌ഐക്ക് മറുപടി. ഇവര്‍ക്ക് എവിടെനിന്നാണ് പരിശീലനം ലഭിക്കുന്നതെന്ന് അറിയാമല്ലോ എന്നും എങ്കിലും വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …