മഹാത്മയുടെ കരുതലില്‍ സാന്ദ്രയും അശ്വതിയും മംഗല്യവതികളായി

18 second read

അടൂര്‍: ആശ്രയമറ്റവരുടെ ആതുരാശ്രമമായ അടൂര്‍ മഹാത്മജനസേവന കേന്ദ്രത്തിലെ യുവതികളുടെ സ്വയംവരം കൊടുമണ്‍ കുളത്തിനാല്‍ മഹാത്മജീവകാരുണ്യ ഗ്രാമത്തില്‍ നടന്നു. മഹാത്മയുടെ കരുതലില്‍ നാനൂറോളം വയോജനങ്ങളുടെയും അഗതികളുടെയും സ്‌നേഹ വാത്സല്യങ്ങള്‍ ഏറ്റുവാങ്ങി വളര്‍ന്ന സാന്ദ്രയും അശ്വതിയുമാണ് വിവാഹിതരായത്.

കടമ്മനിട്ട സ്വദേശി ഷീനയുടെ മകള്‍ ബി.ബി.എ പഠനം പൂര്‍ത്തിയാക്കിയ സാന്ദ്ര വിനോദ്, ഗിരിജയുടെ മകള്‍ ബി. അശ്വതി എന്നിവര്‍ സ്വയം തെരഞ്ഞെടുത്ത ജീവിതപങ്കാളികളെ കൂടെ ചേര്‍ക്കുന്നതിനായി മഹാത്മജനസേവനകേന്ദ്രം വിവാഹത്തിനുളള സമ്മതവും സാഹചര്യവും ഒരുക്കി നല്‍കുകയായിരുന്നു. സാന്ദ്ര, കൊടുമണ്‍ കൊച്ചുതുണ്ടില്‍ വീട്ടില്‍ മോനി ഫിലിപ്പ്- ജെസ്സി ദമ്പതികളുടെ മകന്‍ അന്‍സു മോനിയെയും അശ്വതി, കൊല്ലം, കുണ്ടറ, പടപ്പക്കര നെല്ലിമുക്കം ലക്ഷം വീട്ടില്‍ ക്രിസ്റ്റി- ജാന്‍സി ദമ്പതികളുടെ മകന്‍ ബിനുവിനെയുമാണ് വരണമാല്യം അണിയിച്ചത്.

മന്ത്രി വീണ ജോര്‍ജ്,ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, മഹാത്മ രക്ഷാധികാരിയും ചലച്ചിത്ര നടിയുമായ സീമ ജി.നായര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ അജികുമാര്‍ രണ്ടാംകുറ്റി, എ. വിജയന്‍ നായര്‍, ശിവഗിരി മഠം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഏഴംകുളം ഇമാം ഹാഫിസ് യൂസഫ് മൗലവി അല്‍ ഖാസിമി, ജില്ല പഞ്ചായത്ത് അംഗം ബീന പ്രഭ,
ബ്ലോക്ക് പഞ്ചായത്ത് അംഗംകുഞ്ഞന്നാമ്മകുഞ്ഞ്,അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍,
എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡംഗം കലഞ്ഞൂര്‍ മധു, കെ.പി.ഡി.എം.എസ് സംസ്ഥാന സെക്രട്ടറി ടി. സതീഷ് ചന്ദ്രന്‍, സംഘാടക സമിതി വൈസ് ചെയര്‍മാന്‍
പി. കെ. പ്രഭാകരന്‍, സ്വീകരണകമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമണി വാസുദേവ്, മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല എന്നിവര്‍ വിവാഹ ചടങ്ങുകള്‍ നിര്‍വഹിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംസാരിച്ചു.

മഹാത്മ ജനസേവന കേന്ദ്രത്തിന് ഏനാദിമംഗലം പുതുവല്‍ ഉടയാന്‍മുറ്റം അമ്പലത്തിന് സമീപമുള്ള 18 സെന്റ് സ്ഥലത്തില്‍ എട്ട് സെന്റും അതില്‍ നിര്‍മിച്ച വീടും സാന്ദ്രക്കും ബാക്കി 10 സെന്റ് സ്ഥലം അശ്വതിക്കും വിവാഹ സമ്മാനമായി എഴുതി പ്രമാണം വേദിയില്‍ കൈമാറി.മഹാത്മ പ്രവര്‍ത്തകരുടെ കരുതല്‍ നിധിയില്‍നിന്ന് രണ്ടുപേര്‍ക്കും അഞ്ച് പവന്‍ വീതമുള്ള സ്വര്‍ണാഭരണങ്ങളും സമ്മാനമായി നല്‍കി.കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍ എന്നിവരുടെ വകയായാണ് വധൂവരന്മാര്‍ക്ക് വസ്ത്രങ്ങളും ചടങ്ങില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ഭക്ഷണവും നല്‍കിയത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…