ന്യൂസീലന്‍ഡ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തിലും വമ്പന്‍ ജയം നേടി ഇന്ത്യ എ ടീം

17 second read

ചെന്നൈ: ന്യൂസീലന്‍ഡ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തിലും വമ്പന്‍ ജയം നേടി ഇന്ത്യ എ ടീം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 284 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന്റെ പോരാട്ടം 38.3 ഓവറില്‍ 178 റണ്‍സിന് അവസാനിച്ചു. ഇന്ത്യയ്ക്ക് 106 റണ്‍സ് വിജയം. ന്യൂസീലന്‍ഡിനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡേന്‍ ക്ലീവര്‍ അര്‍ധസെഞ്ചറി നേടി (89 പന്തില്‍ 83). മറ്റു ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാനാകാതെ പോയതോടെ കിവീസ് മൂന്നാം തോല്‍വി സമ്മതിച്ചു.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, തിലക് വര്‍മ, ഷാര്‍ദൂല്‍ താക്കൂര്‍ എന്നിവരുടെ അര്‍ധസെഞ്ചറിക്കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. 68 പന്തുകള്‍ നേരിട്ട സഞ്ജു 54 റണ്‍സെടുത്തു പുറത്തായി. രണ്ടു സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ജേക്കബ് ഡഫിയുടെ പന്തില്‍ സഞ്ജു എല്‍ബിഡബ്ല്യു ആയി പുറത്താകുകയായിരുന്നു.

ഇന്ത്യ എ ടീമിനു വേണ്ടി മധ്യനിര താരം തിലക് വര്‍മയും ഷാര്‍ദൂല്‍ താക്കൂറും അര്‍ധസെഞ്ചറി തികച്ചു. 62 പന്തുകള്‍ നേരിട്ട തിലക് വര്‍മ 50 റണ്‍സെടുത്തു പുറത്തായി. 33 പന്തുകളില്‍നിന്ന് 51 റണ്‍സാണ് ഷാര്‍ദൂലിന്റെ സമ്പാദ്യം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ അഭിമന്യു ഈശ്വരനും ഇന്ത്യ എ ടീമിനായി തിളങ്ങി. 35 പന്തുകളില്‍നിന്ന് 39 റണ്‍സാണു താരം നേടിയത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …