ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

20 second read

മെല്‍ബണ്‍: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. വ്യാഴാഴ്ച രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണ് (ഐസിസി) ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം. മത്സരത്തിനായി അനുവദിച്ച അധിക ടിക്കറ്റുകള്‍ പോലും വില്‍പന തുടങ്ങി മിനിറ്റുകള്‍ക്കകം വിറ്റുപോയതായി ഐസിസി അറിയിച്ചു.

ലോകകപ്പ് മത്സരങ്ങളുടെ അഞ്ചു ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതിനകം വിറ്റത്. ”16 ടീമുകള്‍ മത്സരിക്കുന്ന ലോകകപ്പിനായി 82 രാജ്യങ്ങളില്‍നിന്നുള്ളവരാണു ടിക്കറ്റുകള്‍ വാങ്ങിയത്. 2020 വനിതാ ട്വന്റി20 ലോകകപ്പിനു ശേഷം സ്റ്റേഡിയത്തില്‍ പൂര്‍ണമായും ആളെക്കയറ്റുന്നത് ഐസിസി ടൂര്‍ണമെന്റില്‍ ആദ്യമായാണ്. വാങ്ങിയ ടിക്കറ്റുകള്‍ പിന്നീടു വില്‍ക്കുന്നതിനുള്ള സൗകര്യവും ഒരുക്കും”- ഐസിസി അറിയിച്ചു.

ദക്ഷിണാഫ്രിക്ക- ബംഗ്ലദേശ് മത്സരത്തിന്റെ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. സൂപ്പര്‍ 12 ഫിക്‌സ്ചറില്‍ ഓസ്‌ട്രേലിയയുടെ ന്യൂസീലന്‍ഡിനെതിരായ ആദ്യ കളിയുടെ ഏതാനും ടിക്കറ്റുകള്‍ മാത്രമാണു ബാക്കിയുള്ളത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …