വെദ്യുതി കമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു

48 second read

അമരാവതി: ആന്ധ്രാ പ്രദേശില്‍ വൈദ്യുതി കമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയില്‍ ഇന്നു രാവിലെ ഏഴിനാണ് സംഭവം. കര്‍ഷികത്തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു.തീ പടര്‍ന്നതിനെ തുടര്‍ന്ന് 5 പേര്‍ വെന്തു മരിക്കുകയായിരുന്നു. മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചത് മറ്റ് അപകടം ഉണ്ടാകുന്നത് ഒഴിവാക്കി. പൊലീസ് സംഭവസ്ഥലത്ത് എത്തി രക്ഷാദൗത്യം ഏകോപിപ്പിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …