പരിശീലനത്തിനിടെ പരുക്കേറ്റ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ദക്ഷിണാഫ്രിക്കയെക്കെതിരായ ട്വന്റി20 പരമ്പരയില്‍നിന്നു പുറത്ത്

17 second read

ന്യൂഡല്‍ഹി: പരിശീലനത്തിനിടെ പരുക്കേറ്റ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ദക്ഷിണാഫ്രിക്കയെക്കെതിരായ ട്വന്റി20 പരമ്പരയില്‍നിന്നു പുറത്ത്. രാഹുലിന്റെ അഭാവത്തില്‍, പരമ്പരയില്‍ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കുമെന്ന് ബിസിസിഐ അധികൃതര്‍ അറിയിച്ചു.ഫുള്‍ടൈം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണു കെ.എല്‍. രാഹുലിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 5 മത്സര പരമ്പരയ്ക്കുള്ള നായകനായി ബിസിസിഐ നിയോഗിച്ചത്.

എന്നാല്‍ രാഹുലിനേറ്റ അപ്രതീക്ഷിത പരുക്കിനെത്തുടര്‍ന്ന് പന്തിനു നറുക്കു വീഴുകയായിരുന്നു. രോഹിത്തിനു പുറമേ സീനിയര്‍ താരങ്ങളായ വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കും ബിസിസിഐ പുരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്നു. 5 മത്സര പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച രാത്രി നടക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …