ബംഗാളിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി

22 second read

മഞ്ചേരി : പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലില്‍ ബംഗാളിനെ തകര്‍ത്ത് (5-4) കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈം പൂര്‍ത്തിയായപ്പോള്‍ 1-1 സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ ബംഗാളിന്റെ 2-ാം കിക്ക് പുറത്തേക്കു പോയി. സന്തോഷ് ട്രോഫിയില്‍ 7-ാം തവണയാണു കേരളം കിരീടം നേടുന്നത്. 1993നു ശേഷം ആദ്യമായാണ് കേരളത്തില്‍ ടീം കപ്പ് ഉയര്‍ത്തുന്നത്.

ഗോള്‍ അകന്നുനിന്ന ഇരു പകുതികള്‍ക്കും ശേഷം അധിക സമയത്തേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലില്‍, 97-ാം മിനിറ്റില്‍ ദിലീപ് ഓര്‍വാന്റെ ബുള്ളറ്റ് ഹെഡറിലാണു ബംഗാള്‍ ലീഡ് എടുത്തത് (1-0). പിന്നാലെ എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ 3 മിനിറ്റ് മാത്രം ശേഷിക്കെ, മറ്റൊരു ഉജ്വല ഹെഡറിലൂടെ മുഹമ്മദ് സഫ്‌നാദ് കേരളത്തിനായി ഗോള്‍ മടക്കി (1-1). ഇരു പകുതികളിലും മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും, ബംഗാള്‍ ഗോള്‍കീപ്പറുടെ ഉജ്വല സേവുകളും നിര്‍ഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …