റഷ്യയും യുക്രെയ്‌നും തമ്മിലുള്ള പോരാട്ടം സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുന്നു

17 second read

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള പോരാട്ടം സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുന്നു. സൈബര്‍ ആക്രമണത്തിനായി സ്വന്തം ഐടി സേനയ്ക്ക് യുക്രെയ്ന്‍ രൂപം നല്‍കി. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റേതുള്‍പ്പെടെയുള്ള ഔദ്യോഗിക വെബ്‌സൈറ്റുകളും റഷ്യന്‍ ടിവി ചാനലുകളും പ്രവര്‍ത്തനരഹിതമാക്കിയത് ഇവരുടെ ശ്രമഫലമായാണെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ബുധനാഴ്ച യുക്രെയ്ന്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ പ്രത്യക്ഷപ്പെട്ട നശീകരണ വൈറസ് സര്‍ക്കാര്‍ ഓഫിസുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. ഇതിനു പിന്നില്‍ റഷ്യയാണെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് സ്വന്തം ഐടി ആര്‍മി രൂപീകരിക്കുന്നതായി യുക്രെയ്ന്‍ ഉപപ്രധാനമന്ത്രിതന്നെ പ്രഖ്യാപിച്ചത്. ഇതിനായി മറ്റു ഹാക്കര്‍മാരുടെ സഹായം അഭ്യര്‍ഥിക്കുകയും നുഴഞ്ഞുകയറേണ്ട റഷ്യന്‍ വെബ്‌സൈറ്റുകളുടെ പട്ടിക കൈമാറുകയും ചെയ്തു.

കഴിഞ്ഞദിവസം റഷ്യന്‍ ടിവി ചാനല്‍ ശൃംഖലയില്‍ കടന്നുകയറിയ യുക്രെയ്ന്‍ ഹാക്കര്‍മാര്‍ സ്വന്തം രാജ്യത്തെ പൗരന്മാരുടെ കഷ്ടതകള്‍ വ്യക്തമാക്കുന്ന വിഡിയോ സംപ്രേഷണം ചെയ്തു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള വെബ്‌സൈറ്റുകള്‍ ഇവര്‍ കുറെ നേരത്തേക്ക് നിശ്ചലമാക്കി. യുക്രെയ്‌നും അവരെ അനുകൂലിക്കുന്ന വിദേശരാജ്യങ്ങളും ചേര്‍ന്ന സൈബര്‍ കൂട്ടായ്മയാണ് ഹാക്കിങ്ങിനു പിന്നിലെന്ന് റഷ്യ കരുതുന്നു. ഇതിനിടെ പ്രമുഖ ഹാക്കര്‍ സംഘമായ ‘അനോണിമസ്’ റഷ്യയ്ക്കെതിരെ സൈബര്‍ യുദ്ധം പരസ്യമായി പ്രഖ്യാപിക്കുകയും റഷ്യന്‍ വിരുദ്ധ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …