ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു സീസണിലെ രണ്ടാം തോല്‍വി

18 second read

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു സീസണിലെ രണ്ടാം തോല്‍വി. ബെംഗളൂരു എഫ്‌സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്റ്റേഴ്‌സ് തോറ്റത്. 56-ാം മിനിറ്റില്‍ നവോറം റോഷന്‍ സിങ്ങാണ് ബെംഗളൂരുവിനായി ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ കോവിഡ് പടര്‍ന്നു പിടിച്ചതിന്റെ ആലസ്യം കളിയിലാകമാനം കാണാമായിരുന്നു.

ടീം മത്സരത്തിനു തയാറായിട്ടില്ലെന്ന് പരിശീലകന്‍ ഇവാന്‍ വുകുമാനോവിച്ച് മത്സരത്തിനു മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്‌സിനു ഗോളവസരങ്ങള്‍ പലതു ലഭിച്ചിരുന്നെങ്കിലും മുന്നേറ്റനിരയിലെ പ്രശ്‌നങ്ങള്‍ തിരിച്ചടിയായി. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ ബെംഗളൂരു ലീഡെടുത്തു. മറുപടി ഗോളിനായി ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടുപോകുകയായിരുന്നു. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ബഗാനോട് 4-2ന് തോറ്റിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …