സൗത്ത് കേരള സീനിയര്‍ വോളീബോള്‍ ചാംപ്യന്‍ഷിപ്പ് അടൂരില്‍ വച്ച്

17 second read

അടൂര്‍:സൗത്ത് കേരള സീനിയര്‍ വോളീബോള്‍ ചാംപ്യന്‍ഷിപ്പ് അടൂരില്‍ വച്ച് നടക്കും. ജനുവരി 28,29,30 തീയതികളില്‍ അടൂര്‍ പഴകുളത്തു വെച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലെ പുരുഷ വനിതാ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തിലെ പ്രമുഖ ഡിപ്പാര്‍ട്ടുമെന്റ് ടീമുകളായ കെ.എസ്.ഇ.ബി,കേരളാ പോലീസ്, ബി.പി.സി.എല്‍ കൊച്ചിന്‍ കസ്റ്റംസ്,ഇന്ത്യന്‍ നേവി തുടങ്ങിയ ടീമുകളിലെ പ്രധാന കളിക്കാര്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചു പങ്കെടുക്കും. ഡിസംബര്‍ ആദ്യം വാരം നോര്‍ത്ത് കേരളാ സീനിയര്‍ വോളീബോള്‍ ചാംപ്യന്‍ഷിപ്പ് കാസര്‍ഗോഡ് വച്ച് നടന്നിരുന്നു. അവിടെ എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ടീമുകള്‍ പങ്കെടുത്തു.

ടൂര്‍ണമെന്റിന്റെ നടത്തിപ്പിനു വേണ്ടി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി ഹര്‍ഷകുമാര്‍,ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ലിജു മംഗലത്ത്,ജനറല്‍ കണ്‍വീനര്‍ എം.ബിജു ട്രഷറര്‍ കെ.ആര്‍ കൃഷ്ണകുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …