ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ യുഎഇ കമ്പനികള്‍ തയാറെടുക്കുന്നു

18 second read

ദുബായ്: ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ യുഎഇ കമ്പനികള്‍ തയാറെടുക്കുന്നു. ഉന്നതതല ചര്‍ച്ചകളും ശില്‍പശാലകളുമെല്ലാം ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസങ്ങളില്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കശ്മീരില്‍ നിക്ഷേപം നടത്താന്‍ ദുബായിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഇമാര്‍ എത്തി.

ലുലു ഗ്രൂപ്പും 200 കോടി രൂപയുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കരാറില്‍ ഇന്ന് ഒപ്പുവയ്ക്കുമെന്നാണ് സൂചന. ശ്രീനഗറില്‍ അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ഇമാര്‍ മാള്‍ ഓഫ് ശ്രീനഗര്‍ നിര്‍മിക്കുമെന്ന് ഇമാര്‍ പ്രഖ്യാപിച്ചു. ലോകനിലവാരത്തിലുള്ള ഷോപ്പിങ് അനുഭവം കശ്മീരിലെ ജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും നല്‍കുകയാണ് ലക്ഷ്യമെന്ന് ഇമാര്‍ സ്ഥാപകനായ മുഹമ്മദ് അലബ്ബാര്‍ വ്യക്തമാക്കി.
റിയല്‍ എസ്റ്റേറ്റ്, താമസസമുച്ചയങ്ങള്‍,ഹോട്ടലുകള്‍ തുടങ്ങിയവ നിര്‍മിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരില്‍ 7400 കോടി രൂപയുടെ നിക്ഷേപത്തിന് സന്നദ്ധമാണെന്ന് ദുബായ് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. മെഡിക്കല്‍ കോളജ്, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍,ലോജിസ്റ്റിക് സെന്ററുകള്‍, ഐടി ടവറുകള്‍ തുടങ്ങിയ നിര്‍മിക്കാനാണ് പദ്ധതി.
ഇമാറിന്റെ പ്രഖ്യാപനത്തില്‍ സന്തോഷമുണ്ടെന്ന് ദുബായ് ഇന്ത്യന്‍ സ്ഥാനപതി ഡോ.അമന്‍പുരിയും വ്യക്തമാക്കി. ഡിപി വേള്‍ഡ് ഉള്‍പ്പെടെ ദുബായിലെ കൂടുതല്‍ കമ്പനികള്‍ നിക്ഷേപ സന്നദ്ധ പ്രകടിപ്പിച്ചു. ഒരു പ്രധാന ഇ-കോമേഴ്‌സ് കമ്പനിയും ഇവിടെ നിക്ഷേപത്തിന് തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരില്‍ ഭക്ഷ്യസംസ്‌കരണ പ്ലാന്റും ലോജിസ്റ്റിക് കേന്ദ്രവും ആരംഭിക്കുമെന്ന് രണ്ടുവര്‍ഷം മുന്‍പു ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. അബുദാബിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത നിക്ഷേപകരുടെ സംഗമത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി തന്നെയാണ് ഇക്കാര്യം അന്ന് പ്രഖ്യാപിച്ചത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …