ഡിജിറ്റല്‍ റീട്ടെയ്ല്‍ സ്റ്റോര്‍ ശൃംഖലയായ മൈജി ആയിരം കോടി രൂപ വാര്‍ഷിക വിറ്റുവരവു നേടി

17 second read

കൊച്ചി: ഡിജിറ്റല്‍ റീട്ടെയ്ല്‍ സ്റ്റോര്‍ ശൃംഖലയായ മൈജി ആയിരം കോടി രൂപ വാര്‍ഷിക വിറ്റുവരവു നേടിയതായി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ.ഷാജി. അടുത്ത വര്‍ഷം 2,000 കോടി രൂപയുടെ വിറ്റുവരവാണു ലക്ഷ്യം വയ്ക്കുന്നതെന്നും കേരളത്തിലെ 100 -ാമത്തെ ഷോറൂം പ്രഖ്യാപന വേളയില്‍ അദ്ദേഹം പറഞ്ഞു. പുതിയ ബ്രാന്‍ഡ് അംബാസഡര്‍ നടി മഞ്ജു വാരിയരും പങ്കെടുത്തു. ബ്രാന്‍ഡ് അംബാസഡറായ മോഹന്‍ലാലിനൊപ്പം മഞ്ജു വാരിയര്‍ കൂടി ചേരുകയാണ്.

22 നു പെരിന്തല്‍മണ്ണയില്‍ തുറക്കുന്ന നൂറാമത്തെ ഷോറൂം ദക്ഷിണേന്ത്യയിലെ തന്നെ വലിയ ഷോറൂമുകളില്‍പ്പെടും. 22,000 ചതുരശ്ര അടിയാണു വിസ്തൃതി. 2023നകം കേരളത്തിലുടനീളം 50 പുതിയ മൈ ജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കും. അതുവഴി 4000 പേര്‍ക്കു നേരിട്ടും 3000 പേര്‍ക്കു പരോക്ഷമായും തൊഴില്‍ ലഭിക്കും. ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്കു പുറമേ, ഗൃഹോപകരണങ്ങള്‍ കൂടി ലഭ്യമാക്കുന്ന വലിയ സ്റ്റോറുകളാണിവ. കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുന്നതായി 500 കോടി രൂപ നിക്ഷേപിക്കും. യുഎഇയില്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ ആലോചനയുണ്ട്. മൈജി നിര്‍മിച്ച ടിവി പെരിന്തല്‍മണ്ണ ഷോറൂം ഉദ്ഘാടന വേളയില്‍ അവതരിപ്പിക്കും. മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കാന്‍ ആലോചനയില്ല. എന്നാല്‍, മറ്റു ഗൃഹോപകരണങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …