അറബ് കപ്പ് ഉദ്ഘാടനം ചെയ്ത് അല്‍ ബെയ്ത് സ്റ്റേഡിയം രാജ്യത്തിന് സമര്‍പ്പിച്ചു

17 second read

ദോഹ: ഫിഫ 2022 ഖത്തര്‍ ലോകകപ്പിന്റെ കിക്കോഫ് വേദിയായ അല്‍ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രഥമ ഫിഫ പാന്‍ അറബ് കപ്പ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു കൊണ്ടാണ് സ്റ്റേഡിയം രാജ്യത്തിന് സമര്‍പ്പിച്ചത്.

പതിനായിരകണക്കിന് ഫുട്‌ബോള്‍ ആരാധകരുടെയും വിവിധ രാജ്യങ്ങളുടെ ഭരണാധിപന്‍മാരുടെയും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ ഉള്‍പ്പെടെയുള്ള ഔദ്യോഗിക പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ആണ് അറബ് കപ്പും സ്റ്റേഡിയവും ഉദ്ഘാടനം ചെയ്തത്. അറബ് കപ്പില്‍ പങ്കെടുക്കുന്ന 16 രാജ്യങ്ങളുടെയും ദേശീയ ഗാനം ആലപിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം.

അറബ് സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിച്ചുള്ള സാംസ്‌കാരിക പരിപാടികളും വര്‍ണാഭമായ വെടിക്കെട്ട് പ്രദര്‍ശനവും ഉദ്ഘാടന ചടങ്ങുകള്‍ക്ക് മിഴിവേകി. ഖത്തറും ബഹ്റൈനും തമ്മിലുള്ള മത്സരത്തോടെയാണ് സ്റ്റേഡിയത്തില്‍ കാല്പന്ത് കളിയുടെ ആരവം ഉയര്‍ന്നത്. 60,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയം അറബ് കപ്പ് ഫൈനലിന്റെയും വേദിയാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …