സി.പി.എമ്മിന്റെ ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി എന്‍.പി. കുഞ്ഞുമോള്‍

1 second read

സുല്‍ത്താന്‍ബത്തേരി: സി.പി.എമ്മിന്റെ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി എന്‍.പി. കുഞ്ഞുമോള്‍. വയനാട് ബത്തേരി ഏരിയാകമ്മിറ്റി വിഭജിച്ച് രൂപവത്കരിച്ച മീനങ്ങാടി ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയായി 54-കാരിയായ കുഞ്ഞുമോളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

നാലുവര്‍ഷംമുന്പ് ആലപ്പുഴ ചാരുംമൂട് ഏരിയാ സെക്രട്ടറിയുടെ താത്കാലിക ചുമതലയില്‍ ജി. രാജമ്മ ഉണ്ടായിരുന്നു. എന്നാല്‍, സമ്മേളനത്തിലൂടെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് കുഞ്ഞുമോള്‍.

അമ്പലവയല്‍ അത്തിച്ചാല്‍ സ്വദേശിയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ജില്ലാസെക്രട്ടറിയും നിലവിലെ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. വയനാട് ജില്ലാ പഞ്ചായത്തംഗമായിരുന്നു. ഇത്തവണ ജില്ലാ പഞ്ചായത്ത് തോമാട്ടുചാല്‍ ഡിവിഷനിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വംനല്‍കി ജയില്‍വാസം അനുഭവിച്ചു. അമ്പലവയല്‍ സര്‍വീസ് സഹകരണബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റാണ്.മറ്റത്തില്‍ പൈലിക്കുഞ്ഞാണ് ഭര്‍ത്താവ്. എസ്.എഫ്.ഐ. മുന്‍ ജില്ലാപ്രസിഡന്റ് സജോണും സൈവജയുമാണ് മക്കള്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മോഷ്ടിച്ച വാഹനത്തിലെത്തി ബൈക്ക് മോഷണം :പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈപ്പിന്‍: മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി മറ്റൊരു ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തി…