റോളര്‍ സ്‌കേറ്റില്‍ 222 കിലോമീറ്റര്‍; ചരിത്രം സൃഷ്ടിച്ച് മലയാളി യുവാവ്

17 second read

അബുദാബി: യുഎഇയുടെ സുവര്‍ണജൂബിലി ദേശീയദിനാഘോഷത്തില്‍ പങ്കുചേരുന്നതിന്റെ ഭാഗമായി അബുദാബിയിലെ മലയാളി യുവാവ് സ്വീകരിച്ചത് വേറിട്ട രീതി. കണ്ണൂര്‍ ചൊവ്വ സ്വദേശി റഈസ് റോളര്‍ സ്‌കേറ്റില്‍ 222 കിലോ മീറ്റര്‍ ദൂരം ഒറ്റ ദിവസം കൊണ്ടു കീഴടക്കി പുതിയ ചരിത്രം തീര്‍ക്കുകയായിരുന്നു.

ഈ മാസം 11 ന് രാത്രി 9ന് ആരംഭിച്ച് 12 ന് രാത്രി 10 ന് പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തുകയായിരുന്നു. രാത്രിയും പകലും നീണ്ട മാരത്തണ്‍ സ്‌കേറ്റിങ് അബുദാബിയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യം. സോഫീട്ടല്‍ ഹോട്ടലിനടുത്തുള്ള സണ്‍ഡയല്‍ ഗ്രൗണ്ടില്‍ നിന്ന് തുടങ്ങി കോര്‍ണിഷ് വഴിയായിരുന്നു യാത്ര. ഇതിനിടയില്‍ മീന, എമിറേറ്റ്‌സ് പാലസ്, ബത്തീന്‍, ഹുദൈറാത്ത് ഐലന്‍ഡ്, മുറുര്‍ റോഡ്, സായ്ദ് സ്‌പോര്‍ട്‌സ് സിറ്റി, മുഷ്രിഫ് തുടങ്ങി അബുദാബി സിറ്റി മുഴുവന്‍ കറങ്ങി. ദൃക്‌സാക്ഷികളായി ഒട്ടേറെ പേര്‍ പങ്കെടുത്തായിരുന്നു ഫ്‌ലാഗ് ഓഫ് നടന്നത്.

ഫിറ്റ്‌നസ് മേഖലയില്‍ ജോലി ചെയ്യുമ്പോഴും തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും മറ്റുള്ളവര്‍ക്കു പ്രോത്സാഹനം നല്‍കുകയും ചെയ്യുക എന്നതാണ് റഈസിന്റെ ലക്ഷ്യം. കൂടുതല്‍ വ്യത്യസ്തമായ മറ്റൊരു യാത്രയുടെ ഒരുക്കത്തിലാണിപ്പോള്‍ ഇദ്ദേഹം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …