യൂസഫലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും മമ്മൂട്ടിയും

18 second read

ദുബായ്: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ ലാലും മമ്മൂട്ടിയും. ഫെയ്‌സ്ബുക്കിലാണ് ഇരുവരും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും പ്രചോദനം നല്‍കുന്ന വ്യക്തികളില്‍ ഒരാളും വിനയാന്വതനുമായ വ്യക്തി. എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടേ. പിറന്നാള്‍ ആശംസകള്‍ യൂസഫലിക്കാ. ദൈവം അനുഗ്രഹിക്കട്ടേ’-മോഹന്‍ ലാല്‍ യൂസഫലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോഹന്‍ ലാലിന് യൂസഫലി നന്ദിയും അറിയിച്ചു.

‘എക്കാലവും പ്രചോദനമായ എന്റെ സഹോദരന്‍ എം.എ. യൂസഫലിക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസിക്കുന്നു. കൂടുതല്‍ ഉയരങ്ങളിലേക്ക് യാത്രചെയ്യാനും എല്ലാ വിധ ആരോഗ്യത്തോടെയും ആശീര്‍വാദത്തോടെയും തുടര്‍ന്നു ജീവിക്കാനും കഴിയട്ടെ’- മമ്മൂട്ടി ആശംസിച്ചു. ഫെയ്‌സ്ബുക്കില്‍ യൂസഫലിക്കൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മമ്മൂട്ടി ആശംസകള്‍ അറിയിച്ചത്.

മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ നന്ദി അറിയിച്ച് യൂസഫലിയുടെ മറുപടിയുമെത്തി. ‘നല്ല വാക്കുകള്‍ക്ക് നന്ദി പ്രിയ മമ്മൂക്ക’ എന്നാണ് യൂസഫലി കുറിച്ചത്.
ഇരുവരുടെയും പോസ്റ്റിനു താഴെ നിരവധിയാളുകളാണ് യൂസഫലിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നത്. തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ 1955 നവംബര്‍ 15നാണ് യൂസഫലി ജനിച്ചത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …