മത്സരശേഷം ഗാലറിയിലെത്തി യുവതിയോട് ചാഹറിന്റെ വിവാഹാഭ്യര്‍ഥന: പരസ്പരം മോതിരമണിയിച്ച് ഇഷ്ടം ഊട്ടിയുറപ്പിച്ചു

30 second read

ദുബായ് :ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) പഞ്ചാബ് കിങ്‌സിനെതിരായ മത്സരശേഷം ഗാലറിയില്‍വച്ച് വനിതാ സുഹൃത്തിനോട് വിവാഹാഭ്യര്‍ഥന നടത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ദീപക് ചാഹറിന്റെ വിഡിയോ വൈറല്‍. മത്സരശേഷം എല്ലാവരും ഒന്നിച്ചുകൂടിനിന്ന് സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദീപക് ചാഹര്‍ തന്റെ വനിതാ സുഹൃത്തിനോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ആദ്യം അന്തിച്ചുപോയ സുഹൃത്ത് ‘യെസ്’ പറഞ്ഞതോടെ ഇരുവരും ആലിംഗനം ചെയ്തു. പശ്ചാത്തലത്തില്‍ ചുറ്റിലും നിന്നവരുടെ ആരവവും കയ്യടിയും.

തുടര്‍ന്ന് ഇരുവരും പരസ്പരം മോതിരമണിയിച്ച് ഇഷ്ടം ഊട്ടിയുറപ്പിച്ചു. ഇതിന്റെ വിഡിയോ ഐപിഎലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. ‘സ്‌പെഷല്‍ മൊമന്റ്’ എന്ന വാക്കുകളോടെ ദീപക് ചാഹറും ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റെങ്കിലും നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങി ദീപക് ചാഹര്‍ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. ഏഴ് ഓവറും ആറു വിക്കറ്റും ബാക്കിനിര്‍ത്തി പഞ്ചാബ് ഈ വിജയലക്ഷ്യം മറികടന്നു. ചെന്നൈ നേരത്തേ തന്നെ പ്ലേഓഫ് ഉറപ്പാക്കിയിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …