അഖിലേന്ത്യ ഫുട്ബോള്‍ മത്സരത്തിന്റെ പ്രീ-ക്വാര്‍ട്ടറിലേയ്ക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍ എഫ്സി യോഗ്യത നേടി

18 second read

ദോഹ: ഇന്ത്യന്‍ എംബസി അപ്പെക്സ് സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ അഖിലേന്ത്യ ഫുട്ബോള്‍ മത്സരത്തിന്റെ പ്രീ-ക്വാര്‍ട്ടറിലേയ്ക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍ എഫ്സി യോഗ്യത നേടി.
32 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് വേള്‍ഡ് മലയാളി ടീം.

ആദ്യ റൗണ്ടിലെ മൂന്നു മത്സരങ്ങളിലായി രണ്ടു ഗോളുകള്‍ നേടിയ ടീം ക്യാപ്റ്റന്‍ അലി ഗ്രൂപ്പിലെ മികച്ച താരമായി.
ഖത്തര്‍ മാസ്റ്റര്‍, നുഐജ ഖത്തര്‍ എന്നിവരുമായി നടത്തിയ ആദ്യ രണ്ടു മത്സരങ്ങളിലും ഓരോ ഗോള്‍ വീതം നേടി സമനില തുടര്‍ന്നു.

എംകെഎഫ്സിയുമായി നടത്തിയ മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ നേടി മികച്ച പ്രകടനത്തോടെയാണ് പ്രീ-ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്.
ടീം മാനേജര്‍ അനീഷ് ജോസഫ്, പരിശീലകന്‍ സന്തോഷ് ഇടയത്ത്, കോ-ഓര്‍ഡിനേറ്റര്‍ റിജാസ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലാണ് ടീമിന്റെ പ്രവര്‍ത്തനം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …