ഐപിഎലിനു ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആര്‍സിബി) ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുമെന്നു വിരാട് കോലി

18 second read

ദുബായ് : ഈ ഐപിഎലിനു ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആര്‍സിബി) ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുമെന്നു വിരാട് കോലി. ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ലോകകപ്പിനു ശേഷം വിടുമെന്ന് അറിയിച്ചതിനു 2 ദിവസങ്ങള്‍ക്കു ശേഷമാണു കോലിയുടെ പ്രഖ്യാപനം.

‘ആര്‍സിബി ക്യാപ്റ്റനെന്ന നിലയില്‍ ഇതായിരിക്കും എന്റെ അവസാന ഐപിഎല്‍. പക്ഷേ, ഐപിഎലിലെ എന്റെ അവസാനമത്സരം വരെ ആര്‍സിബി കളിക്കാരനായി തുടരും’- ബാംഗ്ലൂര്‍ ടീം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കോലി പറഞ്ഞു.

2013ല്‍ ന്യൂസീലന്‍ഡ് താരം ഡാനിയേല്‍ വെട്ടോറിയില്‍ നിന്നാണു കോലി ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ജോലിഭാരം കൂടുതലാണെന്നു പറഞ്ഞാണു കോലി ഇന്ത്യന്‍ ടീം നായകസ്ഥാനം ഒഴിയാനുള്ള തീരുമാനമെടുത്തത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …