സുരക്ഷാ പ്രശ്‌നം: പാക്കിസ്ഥാനില്‍ നിന്ന് മടങ്ങിയ 34 അംഗ ന്യൂസീലന്‍ഡ് ടീം യുഎഇയിലെത്തി

17 second read

ദുബായ് :സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായി പാക്കിസ്ഥാന്‍ പര്യടനം റദ്ദാക്കിയ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം വിട്ടു. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് മടങ്ങിയ 34 അംഗ ന്യൂസീലന്‍ഡ് ടീം യുഎഇയിലെത്തി. ഇവിടെ 24 മണിക്കൂര്‍ സെല്‍ഫ് ഐസലേഷന്‍ പൂര്‍ത്തിയാക്കിയശേഷം സംഘത്തിലെ 24 താരങ്ങള്‍ ന്യൂസീലന്‍ഡിലേക്കു മടങ്ങും. ശേഷിക്കുന്ന 10 പേര്‍ ട്വന്റ20 ലോകകപ്പിനു മുന്നോടിയായി ന്യൂസീലന്‍ഡ് ടീമിനൊപ്പം ചേരുന്നതിന് യുഎഇയില്‍ത്തന്നെ തുടരും.

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന് പാക്കിസ്ഥാനില്‍നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സൗകര്യമൊരുക്കിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് തലവന്‍ ഡേവിഡ് വൈറ്റ് നന്ദി അറിയിച്ചു.

‘പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണ് ഇതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളോട് കാണിച്ച എല്ലാ സ്‌നേഹത്തിനും കരുതലിനും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും പിസിബി തലവന്‍ വസിം ഖാനും നന്ദി’ – വൈറ്റ് പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …