U.S

ഷിക്കാഗോ പ്രദേശം ഉള്‍പ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി

17 second read

ഷിക്കാഗോ: ഷിക്കാഗോ പ്രദേശം ഉള്‍പ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി. വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും ഓഫിസുകളില്‍ അടക്കം മാസ്‌ക് നിര്‍ബന്ധമാണ്. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വന്നു. തുറസ്സായ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ മാസ്‌കിന്റെ ഉപയോഗം നിര്‍ദേശിച്ചിട്ടുണ്ട്. ഷിക്കാഗോ നഗരത്തില്‍ ഈ നിര്‍ദേശം ഓഗസ്റ്റ് 20 മുതല്‍ നടപ്പിലാക്കുകയും നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നടപ്പിലാക്കാത്തതിന്റെ പേരില്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു. നേരത്തെ വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് നിബന്ധികളില്‍ ഇളവ് നല്‍കിയിരുന്നു.;

ഇല്ലിനോയി സംസ്ഥാനത്ത് 4127 പുതിയ രോഗബാധിതരാണ് ഓഗസ്റ്റ് 28 ലെ കണക്കനുസരിച്ച് ഉണ്ടായിട്ടുള്ളത്.കഴിഞ്ഞ ഏഴുമാസത്തെ കണക്കനുസരിച്ച് ഏറ്റവും വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച 18 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരെടെ എണ്ണം 26472 ആയി. ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വാക്‌സീന്‍ സ്വീകരിക്കാത്തവര്‍, വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് നല്‍കിയിട്ടുള്ള ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നതും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനു കാരണമാകുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …