മുന്‍ നിശ്ചയിച്ച പ്രകാരം കളിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി നല്‍കി

18 second read

കാബൂള്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരം മുന്‍ നിശ്ചയിച്ച പ്രകാരം കളിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി നല്‍കി. നവംബര്‍ 27 മുതല്‍ ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് ഏക ടെസ്റ്റ്. താലിബാന്‍ ഭരണമേറ്റെടുത്തശേഷം അഫ്ഗാന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന ആദ്യ രാജ്യാന്തര ടെസ്റ്റ് മത്സരമാകുമിത്.ടെസ്റ്റ് മത്സരം മുന്‍നിശ്ചയപ്രകാരം നടക്കുമെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎഇയില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് പിന്നാലെയാണ് ഓസ്ട്രേലിയ-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് മത്സരം.സമീപകാലത്ത് രാജ്യാന്തര ക്രിക്കറ്റില്‍ മികച്ച നേട്ടമുണ്ടാക്കിയ അഫ്ഗാന്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ തങ്ങളുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം വനിതാ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട അവര്‍ കൃത്യമായ പ്രതികരണം നടത്താന്‍ തയ്യാറായിട്ടില്ല. മറ്റ് രാജ്യങ്ങളുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധം അനുസരിച്ചാകും കായിക ബന്ധങ്ങളുമെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …