നയ്റോബി: അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം ലോങ് ജംപില്‍ ഇന്ത്യയുടെ ശൈലി സിങ്ങിനു വെള്ളി. 6.59 മീറ്റര്‍ ദൂരം ചാടി വെള്ളി മെഡല്‍ സ്വന്തമാക്കിയ 17കാരി ശൈലിക്ക് ഒരു സെന്റീമീറ്ററിന്റെ വ്യത്യാസത്തിലാണു സ്വര്‍ണം നഷ്ടമായത്.സ്വീഡന്റെ മാജ അസ്കാഗിനാണ് (6.60 മീറ്റര്‍) സ്വര്‍ണം.