ഹോക്കിയില്‍ ഇന്ത്യയ്‌ക്കെതിരേ രണ്ടാം ഗോള്‍ നേടി ജര്‍മനി

17 second read

ടോക്യോ: ഹോക്കിയില്‍ നാലുപതിറ്റാണ്ടിന് ശേഷം മെഡല്‍ സ്വപ്നം കാണുന്ന ഇന്ത്യന്‍ പുരുഷ ടീം വെങ്കലപോരാട്ടത്തിനിറങ്ങുന്നു. ജര്‍മനിയാണ് ഇന്ത്യയുടെ എതിരാളി. ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന ഫൈനലില്‍ ബെല്‍ജിയം ഓസ്ട്രേലിയയെ നേരിടും.

സെമിയില്‍ ബെല്‍ജിയത്തോടേറ്റ 5-2 തോല്‍വി മറന്നുകഴിഞ്ഞെന്നും വെങ്കലമെഡല്‍ പോരാട്ടം ജയിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ ടീം നായകന്‍ മന്‍പ്രീത് സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സെമിയില്‍ നന്നായി പൊരുതിയ ടീമിന് ജര്‍മനിയെ കീഴടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പ്രതിരോധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ടീമിന് സാധ്യതയുണ്ട്. 2017 ഹോക്കി വേള്‍ഡ് ലീഗിലെ വെങ്കല മെഡല്‍ മത്സരത്തില്‍ ഇന്ത്യ ജര്‍മനിയെ കീഴടക്കിയിരുന്നു. അഞ്ച് ഗോള്‍ നേടിയ പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്ധന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …