അല്‍ ആദില്‍ സ്റ്റോര്‍ 49-ാം ശാഖ തുറന്നു

18 second read

ദുബായ്: അല്‍ ആദില്‍ ഗ്രൂപ്പിന്റെ 49-ാം സ്റ്റോര്‍ അല്‍ ബര്‍ഷ ഐബിസ് ഹോട്ടലിനു സമീപം എ.ബി. ഷോപ്പിങ് സെന്ററില്‍ തുടങ്ങി. ചെയര്‍മാനും എംഡിയുമായ ഡോ.ധനഞ്ജയ് ദത്താര്‍ ഉദ്ഘാടനം ചെയ്തു. ഭാര്യ വന്ദന ദത്താര്‍, മക്കളായ ഋഷികേശ്, രോഹിത് എന്നിവരും സന്നിഹിതരായിരുന്നു.

സംരംഭകരെയും വ്യവസായികളെയും സഹായിക്കുന്ന യുഎഇ ഭരണകര്‍ത്താക്കളെ നന്ദിയോടെ സ്മരിക്കുന്നതായും ഉടന്‍ തന്നെ അടുത്ത സ്റ്റോര്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും ഡോ. ധനഞ്ജയ് ദത്താര്‍ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂലൈ നാലുവരെ നൂറു ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് 50%വരെ വിലക്കുറവുണ്ട്.

അരി, നെയ്യ്, കടല, പരിപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങള്‍ക്ക് ഈ ആനുകൂല്യമുണ്ടെന്ന് അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …