മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതിയെ സംരക്ഷിച്ച് പോലീസ്; പരാതി നല്‍കിയെങ്കിലും തുടര്‍ നടപടി ഇല്ല; പ്രതിഷേധവുമായി കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍

18 second read

അടൂര്‍: മാധ്യമ പ്രവര്‍ത്തകയോട് മോഷമായി പെരുമാറുകയും, അശ്ലീലച്ചുവയോടുകൂടി സംസാരിച്ച സംഭവത്തില്‍ യുവതി നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതെ പോലീസ്.പത്തനംതിട്ട പോലീസ് സൂപണ്ടിനാണ് യുവതി പരാതി നല്‍കിയിരുന്നത്.

കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി & ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും ,സിപിഎം കടമ്പനാട് ലോക്കല്‍ കമ്മറ്റി അംഗവുമായ അനീഷിനെതിരെയാണ് പരാതി.നേരത്തെയും ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി പരാതി ഉയര്‍ന്നിട്ടുണ്ട്.അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുണ്ടപ്പള്ളിയില്‍ ഉള്ള ഒരു യുവതിആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ആളാണ്. അന്നും ഇയാള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടു.

തന്റെ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആരോപണ വിധേയന്‍ തന്റെ ശരീരത്തില്‍ പിടിച്ച് അപമാനിക്കുകയും ലൈംഗികച്ചുവയോടെ അസഭ്യം വിളിക്കുകയും ചെയ്തു. ഒപ്പം തന്റെ ഭര്‍ത്താവിനെ മര്‍ദിച്ചു താഴെയിടുകയും ചെയ്തു. അതിന് ശേഷം പരാതിയുമായി പോയാല്‍ കൊന്നുകളയുമെന്നും പോലീസും സിപിഎമ്മും എന്റെ കൂടെയാണെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

നിരന്തരമായി പരാതികള്‍ സൃഷ്ടിക്കുന്ന അനീഷ് സിപിഎം നേതൃത്വത്തിന് തലവേദനയായി മാറുകയാണ്. പ്രാദേശിക സിപിഎം നേതാക്കള്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ പ്രതിഷേധിച്ച് നിരവധി തവണ മേല്‍ഘടകത്തിന് പരാതി നല്‍കിയിരുന്നു.എന്നാല്‍ പ്രമുഖ സിപിഎം ജില്ലാ നേതാവുമായി ബന്ധമുള്ള അടൂരിലെ ഒരു നേതാവാണ് ഇയാള്‍ക്ക് സഹായം ചെയ്തു നല്‍കുന്നത് എന്നാണ് ചില സിപിഎം നേതാക്കള്‍ പറയുന്നത്.

എന്നാല്‍ മാധ്യമ പ്രവര്‍ത്തകക്ക് നേരെ ഉണ്ടായ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഉടനടി പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന്
കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.ശങ്കര്‍ ആവശ്യപ്പെട്ടു

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …