ശബരിമലയില്‍ പോകാന്‍ ഇഷ്ടമില്ലെങ്കില്‍ സ്ത്രീകള്‍ പോകേണ്ടെന്ന്:ജി. സുധാകരന്‍

18 second read

അമ്പലപ്പുഴ: ശബരിമലയില്‍ പോകാന്‍ ഇഷ്ടമില്ലെങ്കില്‍ സ്ത്രീകള്‍ പോകേണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. ഇതിന്റെപേരില്‍ എന്തിനാണ് കോലാഹലമുണ്ടാക്കുന്നത്. പൂജയ്ക്ക് സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയനേതാക്കള്‍ വിശ്വാസത്തെയും രാഷ്ട്രീയവത്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വേണമെങ്കില്‍ പോകാം എന്നുപറയാന്‍ അവകാശമില്ലെന്ന് പറയുന്നവര്‍ ഫാസിസ്റ്റുകളാണ്. ഭരണഘടനയെ എതിര്‍ക്കുന്നത് ഇത്തരക്കാരാണ്. തമ്പുരാട്ടി എവിടത്തെ തമ്പുരാട്ടിയാണ്. തിരുവിതാംകൂര്‍ മഹാറാണി എന്നൊരു പദവിയില്ല. രാജകുടുംബവും ഇല്ല. രാജവാഴ്ച അവസാനിച്ചതാണ് -മന്ത്രി പറഞ്ഞു.

പഴയ രാജകുടുംബം എന്നാണ് പറയേണ്ടത്. ശശിവര്‍മ പഴയ എസ്.എഫ്.ഐ.ക്കാരനാണ്. പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നവര്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കുകയാണ്. വിശ്വാസത്തിന്റെപേരില്‍ കോലാഹലം ഉണ്ടാക്കിയാല്‍ ആര്‍ക്കെങ്കിലും കൂടുതല്‍ വോട്ട് കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …