പത്തനംതിട്ടയില്‍ ആര്‍.എസ്.എസ്- ഡി.വൈ.എഫ്.ഐ സംഘര്‍ഷം മൂന്നു പേര്‍ക്ക് വെട്ടേറ്റു

18 second read

പത്തനംതിട്ട: മണ്ണാറമലയില്‍ ആര്‍.എസ്.എസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. മൂന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഒരാളുടെ വീട്ടില്‍ കയറി വാഹനം കത്തിച്ചു. മണ്ണാറമല സ്വദേശികളായ അഖില്‍ സതീഷ്, പി.എസ്. ആകാശ്, എം.എസ്. സുജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രാഹുല്‍, സുധീഷ്, നിതിന്‍, സഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് പരുക്കേറ്റവര്‍ പോലീസിനോട് പറഞ്ഞു.

ഏതാനും മിനുട്ടുകള്‍ക്കകം രാഹുലിന്റെ വീട്ടില്‍ ഇരിക്കുകയായിരുന്ന സുധീഷിന്റെ ബൈക്ക് ആണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അഗ്‌നിക്ക് ഇരയാക്കി. ഇരുകൂട്ടരും തമ്മില്‍ നേരത്തേ സംഘര്‍ഷം നിലനിന്നിരുന്നുവെന്ന് പറയുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ രാത്രി അക്രമം ഉണ്ടായത്. ഒരാള്‍ക്ക് തലയ്ക്ക് കമ്പിവടി കൊണ്ട് അടിയേറ്റു. മറ്റു രണ്ടു പേര്‍ക്ക് വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റു. വിവരം അറിഞ്ഞ് പോലീസും കേന്ദ്രസേനയും ജനറല്‍ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്തു. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി സ്ഥലത്ത് വന്ന് സ്ഥിതിഗതികള്‍ പരിശോധിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …