അവസാന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി

19 second read

പനജി :ഐഎസ്എല്‍ ഫുട്‌ബോളില്‍, സീസണിലെ അവസാന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി. ബ്ലാസ്റ്റേഴ്‌സിനെ 2-0നു തോല്‍പിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് ഉറപ്പിച്ചു. മലയാളിതാരം വി.പി.സുഹൈര്‍ (34′), അപൂയ (45+1′) എന്നിവരുടെ ഗോളുകളില്‍ ആദ്യ പകുതിയില്‍തന്നെ നോര്‍ത്ത് ഈസ്റ്റുകാര്‍ വിജയമുറപ്പിച്ചു. 9-ാം തോല്‍വിയേറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സ് 17 പോയിന്റുമായി 10-ാം സ്ഥാനത്താണു സീസണ്‍ അവസാനിപ്പിക്കുന്നത്. പിന്നില്‍ ഒഡീഷ മാത്രം. 20 മത്സരങ്ങളില്‍ 33 പോയിന്റുമായാണ് എടികെ മോഹന്‍ ബഗാനും മുംബൈ സിറ്റിക്കും പിന്നാലെ നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫ് ഉറപ്പിച്ചത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …