തിരുവനന്തപുരം: കെഎസ്യു മാര്‍ച്ചിനു നേരെയുള്ള പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ‘നെയിം പ്ലേറ്റ് പ്രകടനം’ സംഘടിപ്പിച്ചു. തിരിച്ചറിയാതിരിക്കാന്‍ പൊലീസുകാര്‍ യൂണിഫോമിലെ നെയിം പ്ലേറ്റ് മാറ്റിയ ശേഷം ലാത്തിച്ചാര്‍ജ് നടത്തിയതിനെതിരെ പേരുകള്‍ എഴുതി നെഞ്ചില്‍ കുത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പരുക്കേറ്റ കെഎസ്യു നേതാക്കളും പങ്കെടുത്തു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ഏബ്രഹാം റോയ് മാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുധീര്‍ ഷാ പാലോട് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പുഷ്പലത, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിയാസ് മുക്കോളി, എന്‍.എസ്.നുസൂര്‍, എസ്.എം ബാലു, റിജില്‍ മാക്കുറ്റി എന്നിവര്‍ പ്രസംഗിച്ചു.