പ്രണയത്തിന് അതിരുകളില്ല ..പ്രണയദിനത്തില്‍ ഇവര്‍ക്ക് മാംഗല്യം അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തില്‍

17 second read

അടൂര്‍: മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസികളായിരുന്ന രാജനും സരസ്വതിയും പ്രണയ ദിനത്തില്‍ വിവാഹിതരായി. തമിനാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് 58 കാരനായ രാജന്‍. അടൂര്‍ മണ്ണടി സ്വദേശിയാണ് 64 വയസുകാരി സരസ്വതി. ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരാകുന്നത്. ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്.

വധുവിന് അണിയാനുള്ള ആഭരണം അടൂര്‍ ഗോള്‍ഡ് ജ്വല്ലറി ഉടമ സുഭാഷാണ് നല്‍കിയത്,ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ താലി എടുത്തു രാജന് നല്‍കി.ഇതോടെ രാജന്‍ സരസ്വതിയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. നഗരസഭ ചെയര്‍മാന്‍ ഡി.സജി, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം എ.പി സന്തോഷ്, പളളിക്കല്‍ ഗ്രാമ പഞ്ചായത്തംഗം ശരത്ചന്ദ്രന്‍, സാമൂഹ്യക്ഷേമ വകുപ്പ് ചാര്‍ജ്ജ് ഓഫീസര്‍ ജെ.ഷംല ബീഗം, ലിജു മംഗലത്ത്, മഹാത്മജന സേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷീല്‍ഡ,സി.വി ചന്ദ്രന്‍, രഘു പെരുംപുളിക്കല്‍, ജോര്‍ജ്ജ് ചടങ്ങില്‍ പങ്കെടുത്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …