പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം; ഹൈബി ഈഡന്‍ എംപി അവകാശ ലംഘന നോട്ടീസ് സ്പീക്കര്‍ക്ക് നല്‍കി;പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

18 second read

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായന്ന് ആരോപിച്ച് കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു .നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പാര്‍ലമെന്റ് അംഗത്തിന് നല്‍കേണ്ട എല്ലാപ്രോട്ടോക്കോളുകളും ചട്ടങ്ങളും ലഘിച്ചു കൊണ്ട്, ഉത്ഘാടന പരിപാടിയിലെ ഇരിപ്പിടങ്ങള്‍ ചുരുക്കം ചിലര്‍ക്കായി നിജപ്പെടുത്തിയിരിക്കുകയാണ് എന്നാണ് ആരോപണം. ഡയസില്‍ നിന്ന് കോണ്‍ഗ്രസ്സ് ജനപ്രധിനിതികളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പോര്‍ട്ട് ട്രസ്റ്റ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത് .പോര്‍ട്ട് ആസ്ഥാനത്തു വെച്ച് പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു .മാര്‍ച്ച് കെപിസിസി സെക്രട്ടറി തമ്പി സുബ്രമണ്യന്‍ ഉത്ഘാടനം ചെയ്തു.

കൊച്ചിന്‍ പോര്‍ട്ടില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടികാട്ടി ഹൈബി ഈഡന്‍ എംപി അവകാശ ലംഘന നോട്ടീസ് നല്‍കി. പാര്‍ലമെന്റ് അംഗത്തിന് നല്‍കേണ്ട എല്ലാ പ്രോട്ടോക്കോളുകള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമായി, ഉദ്ഘാടന പരിപാടിയുടെ ഇരിപ്പിടങ്ങള്‍ തിരഞ്ഞെടുത്ത് ചുരുക്കം ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് എംപി പറഞ്ഞു.

ഡയസില്‍ നിന്ന് കോണ്‍ഗ്രസ് ജനപ്രതിനിധികളെ ഒഴിവാക്കിയത് വലിയ ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഈ ഒത്ത് കളിയിലൂടെ സി.പി.എം-ബി.ജെ.പി ബന്ധം മറനീക്കി പുറത്ത് വരികയാണ്. പരിപാടി നടക്കുന്ന കൊച്ചി റിഫൈനറി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എം.പിയെയോ എം.എല്‍.എയെയോ പോലുംഉള്‍പ്പെടൂത്തിയിട്ടില്ല. കൊച്ചി പോര്‍ട്ട് ട്രസ്റ്റ് എറണാകുളം വാര്‍ഫില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൂസ് ടെര്‍മിനല്‍, കൊച്ചി ഷിപ്പ്യാര്‍ഡിന്റെ വിഞ്ജാന നൈപുണ്യ പരിശീലന കേന്ദ്രം, ഫാക്ടിന് വേണ്ടിയുള്ള തുറമുഖ ജെട്ടി നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം, വില്ലിംഗ്ടണ്‍ ഐലന്റിനെയും ബോള്‍ഗാട്ടിയെയും ബന്ധിപ്പിക്കുന്ന റോ റോ വെസല്‍ സമര്‍പ്പണം എന്നിവയാണ് എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. രാജ്യത്തെയും എറണാകുളത്തെയും സംബന്ധിച്ച് ഏറെ പ്രധാന്യമുള്ളതാണ് ഈ പദ്ധതികള്‍. ഉദ്ഘാടനം ചെയ്യുന്ന പ്രവൃത്തികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യാതൊരു പങ്കോ പ്രവര്‍ത്തന അധികാരമോ ഇല്ലാത്ത, മഹാരാഷ്ട്രയില്‍ നിന്നുളള രാജ്യസഭാംഗവും കേന്ദ്ര സഹ മന്ത്രിയുമായ വി മുരളീധരനനെ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ പക്ഷപാതമാണെന്നും എംപി കുറ്റപ്പെടുത്തി.

അഭിമാനകരമായ ഈ പദ്ധതികള്‍ അനാവരണം ചെയ്യപ്പെടുബോള്‍ അതിന്റെ ഭാഗമാകാന്‍ മണ്ഡലത്തിലെ ജനങ്ങളുടെ ജനപ്രതിനിധിയായ തനിക്ക് അവകാശമുണ്ടെന്നും എംപി ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഉടനടി പരാതി പരിഗണിക്കണമെന്നും, പാലര്‍ലമെന്ററി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡന്‍ എംപി കത്തില്‍ സൂചിപ്പിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …