നേരായ വാര്‍ത്തകളെ മൂടിവയ്ക്കാതെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സത്യങ്ങള്‍ പലതും തുറന്നു പറയുന്നു: സജി ചെറിയാന്‍ എംഎല്‍എ

18 second read

ചെങ്ങന്നൂര്‍: വാര്‍ത്തകള്‍ വേഗത്തില്‍ അറിയിക്കാനും നേരായ വാര്‍ത്തകളെ മൂടിവയ്ക്കാതെ സത്യങ്ങള്‍ പലതും തുറന്നു പറയാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നുവെന്ന് സജി ചെറിയാന്‍ എംഎല്‍എ.

ചെങ്ങന്നൂരില്‍ നിന്നും ആരംഭിച്ച വാര്‍ത്താ ഓണ്‍ലൈന്‍ ന്യൂസ് – ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

വാര്‍ത്തകള്‍ ശരിയായ രീതിയില്‍ നല്‍കാതെ പല അച്ചടി-ദൃശ്യ മാധ്യമങ്ങളേയും അവരുടെ നേതൃത്വങ്ങള്‍ നിയന്ത്രിക്കുകയാണ്. ഇഷ്ടമുള്ള വാര്‍ത്തകള്‍ മാത്രം നല്‍കുകയും സത്യസന്ധമായ വാര്‍ത്തകള്‍ ഒഴിവാക്കുകയും ചെയ്യുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പല സത്യവും തുറന്നു പറയുകയാണ്.

നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങള്‍ അതീവശ്രദ്ധ ചെലുത്തണം. ചെങ്ങന്നൂരിന്റെ വികസന സാധ്യതകളെ മനസിലാക്കി പുതിയ പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. പല പരമ്പരാഗത മേഖലകളും തകര്‍ച്ചയിലാണ്. ഇതിനെ വളര്‍ച്ചയിലെത്തിക്കാന്‍ അനുയോജ്യമായ നിരവധി പദ്ധതികളാണ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.

ആരാധനാലയങ്ങളും സംസ്‌കാരവും പരമ്പരാഗത വ്യവസായങ്ങളും കൂട്ടിയിണക്കി വിനോദസഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കണം. ഓട്ടു വ്യവസായവും കളിമണ്‍ നിര്‍മ്മാണ മേഖലയും ശില്‍പനിര്‍മ്മാണവും എല്ലാം ചെങ്ങന്നൂരില്‍ ഉണ്ടെങ്കിലും അവയെ അടുത്തറിയാനും അവയുടെ നിര്‍മ്മാണ രീതികളെ മനസിലാക്കാനും ആരും തയ്യാറാകുന്നില്ല. ഓട്ടുവ്യവസായത്തില്‍ ലോകത്തില്‍ തന്നെ മുന്നിലാണ് ചെങ്ങന്നൂരിലെ മാന്നാര്‍. പലതും കണ്ടു മനസിലാക്കാനും വിശദമായി പഠിക്കാനും നമ്മുക്ക് കഴിയുന്നില്ല എന്നതാണ് സത്യം. ഇതിന് മാറ്റമുണ്ടാകണമെന്നും സജി ചെറിയാന്‍ പറഞ്ഞു.

ചടങ്ങില്‍ പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് എഡിറ്റര്‍ ഫിലിപ്പ് ജോണ്‍,
എബി കുര്യാക്കോസ്, ഒ.എസ് ഉണ്ണികൃഷ്ണന്‍, ജെബിന്‍ പി.വര്‍ഗീസ്, സുജാ രാജീവ്, ഫാ. തോമസ് കൊക്കാപ്പറമ്പില്‍, ഫാ. ചെറിയാന്‍ മായിക്കല്‍, ഫാ.ഏബ്രഹാം കോശി, ഡോ.ഷിബു ഉമ്മന്‍, കെ.രംഗനാഥകൃഷ്ണ, ജെയിംസ് ചക്കാലയില്‍, അനസ് പൂവാലംപറമ്പില്‍, വിശ്വനാഥന്‍ ആചാരി, ഡേവിഡ് ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …