നിയമസഭ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന കമ്മിറ്റി തുടങ്ങി

17 second read

തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന കമ്മിറ്റി തുടങ്ങി. സംസ്ഥാന ചുമതലയുള്ള ദേശീയ പ്രഭാരി സി.പി.രാധാകൃഷ്ണന്‍ പങ്കെടുക്കുന്നു. ശോഭ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുകയാണ്. സംസ്ഥാന ഭാരവാഹികള്‍ക്കും സമിതിയംഗങ്ങള്‍ക്കും പുറമേ വിവിധ മോര്‍ച്ചകളുടെ സംസ്ഥാന ഭാരവാഹികളും പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടി നേതൃസ്ഥാനത്തേക്ക് വന്ന ശേഷം കോണ്‍ഗ്രസ് വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നതായി കെ.സുരേന്ദ്രന്‍ ആരോപിച്ചു, ശോഭാ സുരേന്ദ്രനുമായി യാതൊരു പ്രശ്‌നവുമില്ലെന്നും അദേഹം പറഞ്ഞു. അതേസമയം, താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ശോഭ സുരേന്ദ്രന്റെ നിലപാട്. ദേശീയനേതൃത്വം ഇടപെട്ടിട്ടും സംസ്ഥാന നേതൃത്വം തഴയുന്നുവെന്നും ശോഭ പരാതി ഉന്നയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രമാകണം സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മാനദണ്ഡമെന്നു ബിജെപിയോട് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നു. സംസ്ഥാന ഘടകത്തിലെ അനൈക്യം തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതകള്‍ സ്ഥാനാര്‍ഥിനിര്‍ണയം മുതലേ ഇല്ലാതാക്കണമെന്നാണ് ആര്‍എസ്എസ് നിര്‍ദേശം. അതേസമയം, വിജയസാധ്യതയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് അവസരം നല്‍കാതിരിക്കുകയുമരുത്.

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍തന്നെ വിവിധ ഗ്രൂപ്പുകളുടെ ഭാഗമാകുകയും അനൈക്യത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന കടുത്ത ശാസനയും യോഗത്തിലുണ്ടായി. വിജയസാധ്യത കൂടിയ മണ്ഡലങ്ങളും ശരാശരിയിലേറെ സാധ്യതയുള്ള മണ്ഡലങ്ങളും തിരിച്ചറിഞ്ഞുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും ആര്‍എസ്എസിന്റെ ഭാഗത്തുനിന്നു നിര്‍ദേശമുണ്ടായി. ഇത്തരം മണ്ഡലങ്ങളും വിജയസാധ്യതയും തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനവും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വിശദീകരിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …