എല്‍ എന്‍ വി ഓണ്‍ലൈന്‍ സ്‌കൂള്‍ യുവജനോത്സവം സമാപിച്ചു

19 second read

കോഴിക്കോട് :നാടക പ്രവര്‍ത്തകുടെ ആഗോള ഓണ്‍ലൈന്‍ കൂട്ടായ്മയായ ലോക നാടക വാര്‍ത്തകള്‍, ബഹറിന്‍ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റിഥം ഹൗസ് പെര്‍ഫോമിംഗ് ആര്‍ട്‌സ് സ്റ്റുഡിയോ – എല്‍ എന്‍ വി ഓണ്‍ലൈന്‍ സ്‌കൂള്‍ യുവജനോത്സവം ജനുവരി 26 നു ഓണ്‍ലൈനില്‍ സംഘടിപ്പിച്ച കലാ സാംസ്‌കാരിക സമ്മേളനത്തോടെ സമാപിച്ചു.

ലോകത്തിലെവിടെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി എല്‍പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളില്‍ മുപ്പതോളം വ്യക്തിഗത ഇനങ്ങള്‍ ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ മത്സരം ഒക്ടോബര്‍ 18 ന് ചലച്ചിത്ര ശബ്ദ മിശ്രണ മേഖലയിലെ വിസ്മയം ശ്രീ. റസൂല്‍ പൂക്കുട്ടിയാണ് ഉത്ഘാടനം നിര്‍വ്വഹിച്ചത്.

സര്‍ഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 22 സോണുകളില്‍ നടന്ന പ്രാഥമിക തല മത്സരത്തില്‍ 22 രാജ്യങ്ങളില്‍ നിന്ന് 1650 കുട്ടികളാണ് പങ്കെടുത്തിരുന്നത്.

പ്രാഥമിക തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച വരെ ഉള്‍പ്പെടുത്തിയ ഫൈനല്‍ റൗണ്ട് മത്സരം ഡിസംബര്‍ 26 നു ആരംഭിച്ചു ജനുവരി 18 വരെ നീണ്ടുനിന്നു.

ഫൈനല്‍ റൗണ്ടില്‍ മത്സരാര്‍ത്ഥികള്‍ രചനകളും സംഗീത നാടക നൃത്ത ഇനങ്ങളും ഗൂഗിള്‍ ഫോം വഴി അപ്ലോഡ് ചെയ്തു ഫെയ്സ് ബുക്ക് പേജുകളിലും യൂട്യൂബ് ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്തായിരുന്നു വിധികര്‍ത്താക്കള്‍ വിലയിരുത്തി
വിധിനിര്‍ണയം നടത്തി വിജയികളെ പ്രഖ്യാപിച്ചത്.

കലോത്സവ സമാപന ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ കലാ സാംസകാരിക സമ്മേളനം പ്രശസ്ത നാടക അഭിനേത്രി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥികളായി ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍,നോവലിസ്റ്റ് T D രാമകൃഷ്ണനും ചടങ്ങില്‍ സന്നിഹിതരായിരുന്നു. രമേശ് കാവില്‍ മുഖ്യ പ്രഭാഷണം നടത്തി.

ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ചലച്ചിത്ര താരം മുരളി മേനോന്‍, ഡോ. സാംകുട്ടി പട്ടംകരി, നാടക കൃത്ത് എ ശാന്തകുമാര്‍. ഡോ. ഷിബു എസ് കൊട്ടാരം തുടങ്ങിയ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കലോത്സവത്തിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

LNV ചീഫ് അഡ്മിനും യുവജനോത്സവം ജനറല്‍ കണ്‍വീനറുമായ ശ്രീജിത്ത് പൊയില്‍ക്കാവ് സ്വാഗതം ആശംസിച്ചു. കലോത്സവ സംഘാടക സമിതി ചെയര്‍മാന്‍ പി എന്‍ മോഹന്‍ രാജ് സമ്മേളനത്തിനു അദ്ധ്യക്ഷത വഹിച്ചു.

എല്‍ എന്‍ വി അഡ്മിന്‍ പാനല്‍ അംഗങ്ങളായ അഡ്വ. താര, ഷൈന അജയ്, ഗിരീഷ് കാരാടി, ഡോ. ഹരി റാം, നരേഷ് കോവില്‍, പ്രായോജകരായ മജീദ് കോഴിക്കോട്, സുനേഷ് സാസ്‌കോ, ചലച്ചിത്ര താരം ആലീസ് പോള്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

പ്രവാസി നാടക കൃത്തും എല്‍ എന്‍ വി അഡ്മിന്‍ അംഗവുമായ സുനില്‍ കെ ചെറിയാന്‍ നന്ദി രേഖപ്പെടുത്തി. വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളുടെ കലാപരിപാടികളും സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു.

വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മെമെന്റോകള്‍
തപാലില്‍ അയച്ചു തുടങ്ങിയെന്ന് ജനറല്‍ കണ്‍വീനര്‍ ശ്രീജിത്ത് അറിയിച്ചു.

രമേശ് കാവില്‍, സുജിത് കപില, നൗഷാദ് ഹസ്സന്‍, താജു നിസാര്‍, അഫ്‌സല്‍, അജയ് അന്നൂര്‍, സാനു ആന്റണി, പി . എന്‍. മോഹന്‍രാജ്, റംഷിദ്, ഗിരീഷ് കാരാടി, അരുണ്‍, ബിജു കൊട്ടില, അഡ്വ: രശ്മി, ഷൈജു ഒളവണ്ണ, ശശിധരന്‍ വെള്ളിക്കോത്ത്, ബിനേഷ് എടച്ചേരി, രാജേഷ് ചേരാവള്ളി, ശ്രീജിത്ത് പൊയില്‍കാവ് തുടങ്ങിയ എല്‍ എന്‍ വി അഡ്മിന്‍ അംഗങ്ങളും ഉള്‍പ്പെട്ട 70 അംഗ സംഘാടക സമിതിയാണ് ഈ യുവജനോത്സവത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …