പോത്ത് വിരണ്ട് ഓടി; എരുമയെ സ്ഥലത്തെത്തിച്ച് പോത്തിനെ ‘മയപ്പെടുത്തി’

17 second read

കൊച്ചി: അങ്കമാലി നഗരത്തിലൂടെ ഓടിയ പോത്തിനെ പിടിച്ചുകെട്ടി. ഒരു മണിയോടെ അങ്കമാലി മല്‍സ്യമാര്‍ക്കറ്റിലെത്തിച്ച രണ്ടു പോത്തുകളാണ് വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ വിരണ്ട് ഓടിയത്. ഒന്നിനെ കയറുമായി ബന്ധിപ്പിച്ചിരുന്നതിനാല്‍ എളുപ്പം പിടിച്ചുകെട്ടിയിരുന്നു. മറ്റൊന്നു നഗരത്തിലൂടെ ദേശീയപാത കടന്ന് പിഡബ്ല്യൂഡി ഓഫിസിന്റെ പരിസരത്ത് നിലയുറപ്പിച്ചു.

തുടര്‍ന്ന് എരുമയെ സ്ഥലത്തെത്തിച്ച് പോത്തിനെ മയപ്പെടുത്താന്‍ നോക്കിയെങ്കിലും അതു വരുതിയിലെത്തിയില്ല. തുടര്‍ന്ന് ഇവിടെനിന്നും പോത്ത് വിരണ്ടോടാതിരിക്കാന്‍ പിഡബ്ല്യൂഡി ഓഫിസിന്റെ ഗേറ്റ് അടച്ചു. ഓഫിസിലെ ജീവനക്കാര്‍ രണ്ടാം നിലയിലേക്കു കയറി നിലയുറപ്പിച്ചു.

പിന്നീട് മറ്റൊരു എരുമയെക്കൂടി സ്ഥലത്തെത്തിച്ചതോടെ പോത്ത് മെരുങ്ങി. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനുശേഷം എരുമകളുടെ സഹായത്തോടെ പോത്ത് വാഹനത്തിലേക്ക്

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…