അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു

16 second read

കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഷീലയ്ക്കും മകന്‍ ആകാശിനും നെഗറ്റീവാണെന്നും കണ്ണന്താനം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

ഇന്ന് വൈകീട്ടാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം ഡോക്ടര്‍ വിളിച്ചറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത 14 ദിവസം താന്‍ ലാപ്ടോപ്പിന് മുന്നിലായിരിക്കും. അനേകം ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

‘അടുത്ത ഒരാഴ്ചക്കുള്ളില്‍ ഐ.എ.എസ് ബാച്ച്മേറ്റ്സുമായി സഹകരിച്ച് ഞാന്‍ ചെയ്യുന്ന പുസ്തകം പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അത് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ രണ്ടു പുസ്തകങ്ങള്‍കൂടി പണിപ്പുരയിലുണ്ട്. ഒന്ന് മോട്ടിവേഷണലാണ്. മറ്റൊന്ന് ഫിക്ഷനും. എന്റെ നായകളോടും പൂച്ചകളോടുമൊത്തുള്ള കളികളും പക്ഷികള്‍ക്ക് തീറ്റകൊടുക്കുന്നതും പച്ചക്കറികള്‍ വളരുന്നത് കാണുന്നതും എനിക്ക് മിസ് ചെയ്യും. പേടിക്കാനൊന്നുമില്ല പ്രാര്‍ഥിക്കുക’ കണ്ണന്താനം ഫെയ്സ്ബുക്കില്‍ കുറിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …