കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം: പ്രതി നൗഫലിനെയും യുവതിയേയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

16 second read

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി നൗഫലിനെ ആറന്മുളയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.യുവതിയേയും സ്ഥലത്തെത്തിച്ചു.

ഞായറാഴ്ച വൈകുന്നേരം 5 45 ഓടുകൂടിയാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. അര മണിക്കൂറോളം തെളിവെടുപ്പ് നീണ്ടുനിന്നു. ആറന്മുളയില്‍ നിന്നും പന്തളത്തേക്കുള്ള വഴിയില്‍ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തിന് എതിര്‍വശത്തായി നാല്‍ക്കാലിക്കല്‍ പാലത്തെ ഒഴിഞ്ഞ പറമ്പിലെത്തിച്ചാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.

ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് ശേഷം യുവതിയേയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം അടൂരില്‍ നിന്ന് പ്രതിയേയും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ ആറന്മുള പദ്ധതിപ്രദേശത്താണ് സംഭവം നടന്നതെന്നും പ്രതി നാല്ക്കാലില്‍ പാലത്തിന് സമീപത്തെ ഗ്രൗണ്ടിലാണെന്നുമാണ് മൊഴി നല്‍കിയത്. സ്ഥലം സംബന്ധിച്ചുള്ള മൊഴിയിലെ ഈ വൈരുദ്ധ്യം മാറ്റുന്നതിന് വേണ്ടിയാണ് പ്രതിയേയും യുവതിയേയും ഏകദേശം ഒരേ സമയത്ത് തെളിവെടുപ്പിനായി എത്തിച്ചത്.

അതേസമയം തെളിവെടുപ്പില്‍ രണ്ട് പേരും ഒരേ സ്ഥലം തന്നെയാണ് പോലീസിന് കാണിച്ചുകൊടുത്തത്.നടപടികള്‍ക്ക് ശേഷം പെണ്‍കുട്ടിയെ പന്തളത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കും പ്രതി നൗഫലിനെ അടൂര്‍ പോലീസ് സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…