ജവഹര്‍ ബാല്‍ മഞ്ച് ദേശീയ അംഗത്വ വിതരണത്തിന് കേരളത്തില്‍ തുടക്കമായി

16 second read

തിരുവനന്തപുരം: ജവഹര്‍ ബാല്‍ മഞ്ച് ദേശീയ അംഗത്വ വിതണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ശിവപ്രിയക്കും അദ്വൈതിനും നല്‍കി നിര്‍വ്വഹിച്ചു. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നു എന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യം തടയുന്നത്തിന് ജവഹര്‍ ബാല്‍ മഞ്ച് ഇടപെടാന്‍ തയ്യാറാകണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ബാല്‍ മഞ്ച് ദേശീയ പ്രോജക്റ്റ് ഡയറക്ടര്‍ ചടങ്ങില്‍ ഡോ.ജി.വി.ഹരി അധ്യക്ഷത വഹിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ മുരളീധരന്‍ എം.പി., കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍ , കെപിസിസി ജനറല്‍ സെക്രട്ടറി പാലോട് രവി , കുമാരി രമ്യാ ഹരിദാസ് എം.പി. ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ജവഹര്‍ ബാല്‍ മഞ്ച് വൈസ് ചെയര്‍മാന്‍ ആനന്ദ് കണ്ണശ്ശ , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ് നുസൂര്‍ തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ അനില്‍ കുളപ്പട, കൊല്ലം ജില്ലാ ചെയര്‍മാന്‍ സുമന്‍ജിത് മിഷ , നാഷണല്‍ ഫെസിലിറ്റേറ്റേര്‍മാരായ മുഹമ്മദ് ദിശാല്‍ , ഹസന്‍ അമന്‍ ,അളക.ആര്‍.തമ്പി , ജസ്റ്റി തോമസ്, ആദിത് കിരണ്‍ , തുടങ്ങിയവര്‍ സംബന്ധിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …