മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിയെ അവഹേളിക്കുന്ന രീതിയില്‍ ടീറ്റ് ചെയ്തുവെന്ന സംഘപരിവാറിന്റെ പ്രചരണം അടിസ്ഥാനരഹിതം;കേരളത്തിന്റെ തനിമയും സ്വത്വവും നിലനിര്‍ത്തുന്ന ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യത്തെക്കുറിച്ചും കേരളീയ സംസ്‌ക്കാരത്തെയും കുറിച്ചുമാണ് താന്‍ സൂചിപ്പിച്ചതെന്നും ഹൈബി ഈഡന്‍ എംപി

16 second read

സ്വന്തം ലേഖകന്‍

കൊച്ചി:മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിയെ അവഹേളിക്കുന്ന രീതിയില്‍ ടീറ്റ് ചെയ്തുവെന്ന സംഘപരിവാറിന്റെ പ്രചരണം അടിസ്ഥാനരഹിതമെന്ന് ഹൈബി ഈഡന്‍ എംപി .
മഹാവിഷ്ണുവെന്നോ വാമന മൂര്‍ത്തിയെന്നോ ഉള്ള വാക്കുകള്‍ പോലും എന്റെ ടീറ്റിലില്ല.കേരളത്തിന്റെ തനിമയും സ്വത്വവും നിലനിര്‍ത്തുന്ന ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യത്തെക്കുറിച്ചും കേരളീയ സംസ്‌ക്കാരത്തെയും കുറിച്ചുമാണ് താന്‍ സൂചിപ്പിച്ചതെന്നും ഹൈബി ഈഡന്‍ എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിയെ അവഹേളിക്കുന്ന രീതിയില്‍ ടീറ്റ് ചെയ്തുവെന്ന് ആരോപിച്ച് ഹൈബി ഈഡന്‍ എംപിക്കെതിരെ ആസൂത്രിത സൈബര്‍ അക്രമണമാണ് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്.

*ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം*

മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിയെ അവഹേളിക്കുന്ന രീതിയില്‍ ഞാന്‍ ടീറ്റ് ചെയ്തുവെന്ന സംഘപരിവാറിന്റെ പ്രചരണം അടിസ്ഥാനരഹിതവും എന്റെ ടീറ്റ് വായിച്ചു പോലും നോക്കാതെയുള്ളതുമാണ്. മഹാവിഷ്ണുവെന്നോ വാമന മൂര്‍ത്തിയെന്നോ ഉള്ള വാക്കുകള്‍ പോലും എന്റെ ടീറ്റിലില്ല.

കേരളത്തിന്റെ തനിമയും സ്വത്വവും നിലനിര്‍ത്തുന്ന ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യത്തെക്കുറിച്ചും കേരളീയ സംസ്‌ക്കാരത്തെയും കുറിച്ചുമാണ് ഞാന്‍ സൂചിപ്പിച്ചത്. മഹാബലിയും വാമനനും എല്ലാ മലയാളിയ്ക്കും പാഠപുസ്തകങ്ങളില്‍ നിന്നും പ്രാചീനമായ അറിവുകളില്‍ നിന്നും ലഭിച്ച ധാരണകളാണ്. അതുകൊണ്ടു തന്നെയാണ് എല്ലാ മലയാളിയും ജാതി മത ചിന്തകള്‍ക്കതീതമായി ഓണം ആഘോഷിക്കുന്നത്.

ഹൈന്ദവ സഹോദരന്മാരുടെ ദൈവ വിശ്വാസത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു പരാമര്‍ശവും എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അത് ഉണ്ടാവുകയുമില്ല.കേട്ടപാതി കേള്‍ക്കാത്ത പാതി വര്‍ഗ്ഗീയ പ്രചരണം നടത്താന്‍ കയറുമെടുത്ത് ഓടുന്നവര്‍ അത് മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …