ഓണം അവധിയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പിലെ കോവിഡ് പരിശോധന കുറഞ്ഞു

16 second read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1140 പേര്‍ കോവിഡ് പോസിറ്റീവ്. 4 മരണങ്ങളും സ്ഥിരീകരിച്ചു. തിങ്കളാഴ്ച 1530 പേര്‍ പോസിറ്റീവായി; മരണം 7. ഇതോടെ ഔദ്യോഗിക കണക്കു പ്രകാരം സംസ്ഥാനത്തു കോവിഡ് മരണം 298 ആയി.

ഓണം അവധിയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പിലെ കോവിഡ് പരിശോധന കുറഞ്ഞതിനാല്‍ രോഗികളുടെ എണ്ണത്തിലും കുറവ്. ഞായറാഴ്ച 27,908 സാംപിളുകളാണു പരിശോധിച്ചതെങ്കില്‍ തിരുവോണ ദിവസവും ഇന്നലെയും അതു യഥാക്രമം 18,027, 14,137 എന്നിങ്ങനെയായി കുറഞ്ഞു. നിലവില്‍ ചികിത്സയിലുള്ളത് 22,512 പേര്‍. ആകെ കോവിഡ് മുക്തി നേടിയവര്‍ 53,653.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …