നുഴഞ്ഞു കയറിയ കാമുകനെ കാമുകിയുടെ വീട്ടിലെ ‘പുരുഷു’പിടിച്ചു

16 second read

അടൂര്‍: കൊച്ചുവെളുപ്പാന്‍ കാലത്ത് കാമുകിയെ സന്ദര്‍ശിക്കാന്‍ ചെന്ന യുവാവിനെ വീട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ് വേണ്ട രീതിയില്‍ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കുറേ നാളായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് മൊഴി. കാമുകനെ ബൈക്കില്‍ കയറ്റി പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ കാത്തു നിന്ന കൂട്ടുകാരനെയും കൈയോടെ പൊക്കി. ഇരുവരും പക്കാ ക്രിമിനലുകളാണെന്ന് പൊലീസ്.
പറക്കോട് നിതിന്‍ ഭവനില്‍ നിതിന്‍ രാജ് (21), സഹായി മണക്കാല തുവയൂര്‍ വടക്ക് അജിന്‍ ഭവനില്‍ അജിന്‍(24) എന്നിവരാ ണ് അറസ്റ്റിലായത്.

ആദ്യം ഭീഷണിപ്പെടുത്തിയും പിന്നീട് വിവാഹ വാഗ്ദാനം ചെയ്തും പതിനേഴുകാരിയെ പീഡിപ്പിച്ചു വരികയായിരുന്നു നിതിന്‍. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ ഇയാള്‍ കടന്നത്. പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷമാണ് ഭീഷണിപ്പെടുത്തി ഇംഗിതത്തിന് വിധേയയാക്കിയത്. അടൂരില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയുടെ വീട്. നിതിനെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് തടഞ്ഞ് വച്ച് പൊലീസില്‍ ഏല്പി ക്കുകയായിരുന്നു. നിതിനെ പെണ്‍കുട്ടിയുടെ വീട്ടില്‍ ബൈക്കില്‍ കൊണ്ട് വിടുന്നതും തിരികെ വിളിച്ചു കൊണ്ടുവരുന്നതും സഹായി അജിനായിരുന്നെന്ന് പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. പൊലീസ് ഇന്‍സ്പെക്ടര്‍ യു. ബിജു, എസ്ഐ മാരായ ശ്രീജിത്ത്, അനൂപ്, ബിജു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …