കോണ്‍ഗ്രസ്സില്‍ നിശബ്ദ വിപ്‌ളവം തീര്‍ക്കാന്‍ ജവഹര്‍ ബാല്‍ മഞ്ച് ; കെ.എസ്.യുവിന് ശേഷം കേരളാ മോഡല്‍ മാതൃകയാക്കി കുട്ടികള്‍ക്കു വേണ്ടിയുള്ള സംഘടനയുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഡോ.ജി വിഹരിക്കും, രമ്യാ ഹരിദാസ് എംപിക്കുമാണ് ഏകോപന ചുമതല

18 second read

തിരുവനന്തപുരം: കെ.എസ്.യുവിന് ശേഷം കേരളാ മോഡല്‍ മാതൃകയാക്കി കുട്ടികള്‍ക്കായി ദേശീയ സംഘടന ഒരുങ്ങുന്നു.കേരളത്തില്‍ കഴിഞ്ഞ 14 വര്‍ഷക്കാലമായി പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച ജവഹര്‍ ബാലജനവേദി എന്ന സംഘടനയാണ് ജവഹര്‍ ബാല്‍ മഞ്ചായി മാറുന്നത്.നിലവില്‍ എഐസിസിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഏഴ് സംസ്ഥാനങ്ങളില്‍ നടത്തിയ പൈലറ്റ് റണ്‍ വിജയകരമായി മുന്നേറുകയാണ്. കേഡര്‍ സംവിധാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരിക്കുന്ന കാലയളവിലാണ് കുട്ടികളുടെ സംഘടനക്ക് തുടക്കം കുറിക്കുന്നത്. രണ്ട് കമ്മിറ്റികളാണ് സംഘടനക്കുള്ളത് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും, കുട്ടികളുടെ കമ്മിറ്റിയും. സോണിയാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഏറെ പ്രതീക്ഷയോടെയാണ് പുതിയ സംഘടനയെ നോക്കി കാണുന്നത്.
യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയോടാണ് ആവശ്യമായ പിന്തുണ നല്‍കാന്‍ എഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജവഹര്‍ ബാല്‍ മഞ്ച് സംഘടിപ്പിച്ച മീറ്റ് & ടോക്ക് പരിപാടി ശ്രദ്ധേയമായിരുന്നു.15 ദിവസങ്ങളില്‍, 15പ്രമുഖ വ്യക്തിത്വങ്ങള്‍, 15 വിഷയങ്ങളുമായാണ് പരിപാടിയില്‍ പങ്കെടുത്തത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ,കെ.മുരളീധരന്‍ എംപി, രമ്യാ ഹരിദാസ് എംപി, വി ടി ബല്‍റാം എഎല്‍എ ,മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, സിനിമാ താരം വിനു മോഹന്‍, തുടങ്ങിയ പ്രമുഖരാണ് സംവധിക്കാന്‍ എത്തിയത്. ഒരു ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികള്‍ക്കായിരുന്നു പങ്കെടുക്കാന്‍ അവസരം.
ദേശീയ അടിസ്ഥാനത്തില്‍ കൊടി ഉയരട്ടെ എന്ന പരിപാടിയും, വന്ദേ മാതര ആലാപന മത്സരുമായിരുന്നു സംഘടിപ്പിച്ചിരുന്നത്. മുന്‍ കേന്ദ്ര മന്ത്രി ജയറാം രമേശുമായും കുട്ടികള്‍ക്ക് സംവധിക്കാന്‍ അവസരം ലഭിച്ചിരുന്നു.

ഡോ.ജി.വി ഹരിയെ പ്രോജക്ട് ഡയറക്ടറായും, രമ്യാ ഹരിദാസ് എംപിയെ പോജക്ട് കോ-ഓര്‍ഡിനേറ്ററുമാണ്.ഇവര്‍ക്കാണ് ഏകോപന ചുമതല എഐസിസി നേതൃത്വം നല്‍കിയിരിക്കുന്നത്. അദ്ധ്യാപകനും ബാലാവകാശ പ്രവര്‍ത്തകനുമായ ഡോ.ജി.വി ഹരി നിലവില്‍ സംസ്ഥാന ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയാണ്. ജവഹര്‍ ബാലജനവേദിയിലൂടെ ഉദിച്ചുയര്‍ന്ന രമ്യാ ഹരിദാസ് എംപി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജന:സെക്രട്ടറി കൂടിയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …