പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സന്യാസിയുടെ ‘സുനാമണി’ ഉടച്ച് അമേരിക്കക്കാരി

16 second read

ചെന്നൈ: സന്യാസിക്ക് തെമ്മാടിയാകാം. പക്ഷേ, തെമ്മാടിക്കൊരിക്കലും ഒരു സന്യാസിയാകാന്‍ കഴിയില്ലെന്ന് പറഞ്ഞത് മാധവന്‍ ഐപിഎസ് ഏകലവ്യന്‍ സിനിമയിലാണ്. ഇതേ ഒരു സന്യാസിയാകാന്‍ ശ്രമിച്ച തെമ്മാടിക്ക് കിട്ടിയത് മുട്ടന്‍ പണിയാണ്. വിദേശവനിതയെ കണ്ടപ്പോള്‍ സന്യാസി വ്യാജന്‍ കയറിപ്പിടിക്കാന്‍ നോക്കി. ആയോധന കല അഭ്യസിച്ച പെങ്കൊച്ച് സ്വാമിയുടെ പൂജ സുനാമണി ചവിട്ടിപ്പിഴിഞ്ഞു.ഗുരുതരമായി പരുക്കേറ്റ സന്യാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്നാട്ടിലെ ക്ഷേത്ര നഗരമായ തിരുവണ്ണാമലയിലാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സന്യാസിയെ വിദേശവനിത കൈകാര്യം ചെയ്ത് പൊലീസിന് കൈമാറിയത്. ആത്മീയ പഠനത്തിനെത്തിയ യുഎസ് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജസന്യാസി യുവതിയുടെ ഇടിയേറ്റ് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായി. ആയോധന കലയില്‍ വിദഗ്ധയായ യുവതിയുടെ പ്രത്യാക്രമണത്തില്‍ ഇടത് കൈയ്ക്ക് ഉള്‍പ്പടെ പൊട്ടലേറ്റു.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഭാഗമായാണ് അമേരിക്കയില്‍ നിന്നുള്ള മുപ്പതുകാരി ക്ഷേത്ര നഗരിയില്‍ എത്തിയത്. ലോക്ക് ഡൗണ്‍ വന്നതോടെ നാട്ടിലേക്കുള്ള മടക്കം മുടങ്ങി. ആത്മീയ പഠനത്തിന്റെ ഭാഗമായി തിരുവണ്ണാമലയിലെ ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് വീടിന് പുറത്ത് നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. കാഷായ വസ്ത്രവും നിറയെ മാലകളും അണിഞ്ഞെത്തിയ ഇയാള്‍ വിദേശവനിതയെ വാടക വീടിനുളിലേക്കു വലിച്ചു ഇഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുക ആയിരുന്നു.

തുടക്കത്തിലെ അമ്പരപ്പ് മാറിയ യുവതി അതിക്രമം ചെറുത്തു. സന്യാസിയെ ഇടിച്ച് നിലത്തിട്ട യുവതി പിന്നാലെ ഒച്ചവച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി. പ്രദേശവാസികള്‍ ചേര്‍ന്ന് ഇയാളെ സമീപത്തെ മരത്തില്‍കെട്ടിയിട്ട് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. നാമക്കല്‍ സ്വദേശി മണികണ്ഠന്‍ എന്നയാളാണ് പിടിയിലായത്. മണികണ്ഠന്റെ മുഖത്ത് ഉള്‍പ്പെടെ കാര്യമായി പരുക്കേറ്റിട്ടുണ്ട്.

ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സന്യാസവേഷത്തില്‍ തിരുവണ്ണാമലയില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍, ആക്രമിച്ചു പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …