രാജ്യാന്തര ക്രിക്കറ്റില്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ച് മങ്കാദിങ് വിവാദം

16 second read

ന്യൂഡല്‍ഹി :രാജ്യാന്തര ക്രിക്കറ്റില്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ച് മങ്കാദിങ് വിവാദം. കഴിഞ്ഞ വര്‍ഷം ഐപിഎല്ലിനിടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍, രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറിനെ ഈ മാര്‍ഗത്തിലൂടെ പുറത്താക്കിയതിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും ഐപിഎല്ലിനു മുന്നോടിയായി മങ്കാദിങ് ചര്‍ച്ചകളില്‍ നിറയുന്നത്. പുതിയ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കു കൂടുമാറിയ അശ്വിനെ, മത്സരത്തിനിടെ മങ്കാദിങ് നടത്താന്‍ അനുവദിക്കില്ലെന്ന് പരിശീലകന്‍ റിക്കി പോണ്ടിങ് പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെ മഹാനായ ഒരു താരത്തിന്റെ പേര് (വിനൂ മങ്കാദ്) മോശം അര്‍ഥത്തില്‍ ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കും രംഗത്തെത്തി.

ബോളര്‍ പന്ത് റിലീസ് ചെയ്യുന്നതിനു മുന്‍പേ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന്‍ ക്രീസ് വിട്ടാല്‍ ബോളിങ് ആക്ഷന്‍ അവസാനിപ്പിച്ച് ബോളര്‍ വിക്കറ്റിളക്കുന്ന രീതിയാണ് മങ്കാദിങ് എന്ന് അറിയപ്പെടുന്നത്. ഈ രീതിയില്‍ ബാറ്റ്‌സ്മാനെ പുറത്താക്കുന്നതിന് നിയമസാധുത ഉണ്ടെങ്കിലും അതിന്റെ ധാര്‍മിക വശം ചൂണ്ടിക്കാട്ടി പൊതുവെ പ്രോത്സാഹിപ്പിക്കാറില്ല. ഇതിനിടെയാണ് അശ്വിനും മങ്കാദിങ്ങും വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …