കലക്ടര്‍ പരനാറി: ജില്ലാ പൊലീസ് മേധാവിയെ വെല്ലുവിളിക്കുന്നു: മദ്യലഹരിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ കെന്നഡി ചാക്കോ ഫേസ് ബുക്കില്‍ അഴിഞ്ഞാടി

16 second read

പത്തനംതിട്ട: ജില്ലാ കലക്ടറെയും പൊലീസ് മേധാവിയെയും ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ കെന്നഡി ചാക്കോ. വിവരമറിഞ്ഞ് സ്ഥലത്ത് ചെന്ന എസ്എച്ച്ഓയെ അടക്കം ഇയാള്‍ അസഭ്യം പറഞ്ഞു. അനാഥരുടെ അഭയകേന്ദ്രം എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന കെന്നഡി ചാക്കോ ഇന്നലെ് രാത്രി ഏഴരയോടെയാണ് കലക്ടറെയും എസ്പിയെയും അധിക്ഷേപിച്ച് പോസ്റ്റ് ഇട്ടത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും ഇന്ന് രാവിലെ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ഇയാളെ രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാലാണ് ഇന്ന് നടപടി എടുക്കാതിരുന്നത്.

ചിറ്റാര്‍ കുടപ്പനക്കുളത്ത് വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച പിപി മത്തായി ഇയാളുടെ സഹോദരനാണെന്ന് പറയുന്നു. 17 ദിവസം കഴിഞ്ഞിട്ടും മത്തായിയുടെ കേസില്‍ വനപാലകരെ അറസ്റ്റ് ചെയ്യാതിരുന്നതിലുള്ള പ്രതിഷേധമാണ് ഇയാള്‍ ഫേസ് ബുക്കിലൂടെ പ്രകടിപ്പിച്ചത്. ജില്ലാ കലക്ടറെ പരനാറി എന്നാണ് സംബോധന ചെയ്തത്. പരനാറി നൂഹ് പിണറായിണ്…എനിക്ക് നീതി വേണം നൂഹേ..പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സൈമണിനെ വെല്ലുവിളിക്കുന്നു ധൈര്യമുണ്ടോ കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍, പരനാറി കളക്ടര്‍ ഇവിടെ തന്നെ ഇരിക്കുക..ഇനി വേണ്ടാ ഈ പരനാറി നൂഹിനെ എന്നിങ്ങനെയാണ് പോസ്റ്റിട്ടത്. ഇതിന് പുറമേ ഫേസ് ബുക്ക് ലൈവില്‍ വന്ന് അസഭ്യം പറയുകയും ചെയ്തു. എസ്പിയുടെ നിര്‍ദേശ പ്രകാരം എസ്എച്ച്ഓ ന്യുമാനും പൊലീസ് സംഘവും കെന്നഡിയുടെ വീട്ടിലെത്തി. അവരെയും ഇയാള്‍ അസഭ്യം പറഞ്ഞു. നാളെ രാവിലെ കെന്നഡിയെ കസ്റ്റഡിയില്‍ എടുക്കുമെന്ന് പറഞ്ഞാണ് പൊലീസ് മടങ്ങിയത്. ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …